താപനില 10ഡിഗ്രിക്ക് താഴെ നീങ്ങിയാക്കാമെന്ന് എന്‍സിഎം.
വാഹന യാത്രക്കാര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം.
അബൂദാബി: രാജ്യം പുതുവത്സര ആഘോഷത്തിന് ഒരുങ്ങുന്നതിനിടെ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത കല്‍പ്പിച്ച് നാഷണല്‍ സെന്‍റർ ഓഫ് മീറ്ററോളജി (എന്‍സിഎം). ഡിസംബര്‍ 31ന് രാത്രിവരെ കാറ്റ് തുടരാന്‍ സാധ്യതയുണ്ടെന്നാണ് എന്‍സിഎമ്മിന്‍റെ മുന്നറിയിപ്പ്. അത് കൊണ്ട് തന്നെ രാജ്യത്തിന്‍റെ പല സ്ഥലങ്ങളിലും എല്ലോ, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച്ച വൈകുന്നേരം യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 83 കിലോമീറ്റര്‍ വേഗതയില്‍ പോലും കാറ്റു വീശി. സാധാരണ 60 മുകളില്‍ യുഎഇയില്‍ കാറ്റുകള്‍ അടിച്ചു വീശാറില്ലെന്നതാണ് എന്‍സിഎം വ്യക്തമാക്കുന്നത്. അത് കൊണ്ട് തന്നെ ഈ കാലാവസ്ഥ നാളെയും തുടര്‍ന്നേക്കാമെന്നാണ് അവര്‍ സൂചിപ്പിക്കുന്നത്.
ഡിസംബര്‍ 31 രാത്രി രാജ്യത്തിന്‍റെ പല പ്രദേശങ്ങളിലും താപനില 10 ഡിഗ്രിക്ക് താഴെപോവാനും സാധ്യതയുണ്ടെന്ന് എന്‍സിഎം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തവണ പുതുവത്സരത്തെ സ്വീകരിക്കുന്നത് അതിശൈത്യമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
നാളെ കടല്‍ ക്ഷോഭമുള്ളതിനാല്‍ കടലില്‍ പോവുന്നവര്‍ക്ക് അതിശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. പൊടിക്കാറ്റുള്ളതിനാല്‍ ദൃശ്യപരത കുറയാനും സാധ്യതയുണ്ട് ആയതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രതയുണ്ടാവണമെന്നാണ് എന്‍സിഎം വ്യകത്മാക്കുന്നത്. പൊടിപടലങ്ങള്‍ ശ്വസിക്കുന്നത് ഒഴിവാക്കാന്‍ വീടിനുള്ളിലുള്ളവര്‍ വാതിലുകളും ജനലുകളും അടച്ചിടാനും നിര്‍ദ്ദേശമുണ്ട്.