ന്യൂഡല്‍ഹി: നിയമസഭ പോരാട്ടം അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കച്ചയും കെട്ടിയിറങ്ങുകയാണ് കോണ്‍ഗ്രസ്. എല്‍ഡിഎഫിനേക്കാളും എല്ലാത്തിലും ഒരുപിടി മുന്നിലെത്തണമെന്ന വീറും വാശിയും നേതൃത്വം കാണിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രചരണ കമ്മിറ്റി ചെയര്‍മാനായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും പ്രകടന പത്രിക ചെയര്‍മാനായി ബെന്നി ബഹനാന്‍ എംപിയേയും തെരെഞ്ഞെടുത്തു. എഐസിസി ആസ്ഥാനത്ത് നടന്ന തെരെഞ്ഞെടുപ്പ് മീറ്റിംഗിലാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.
കോണ്‍ഗ്രസ് പ്രചരണ കമ്മിറ്റിയുടെ കോ ചെയര്‍മാനായി ശശി തരൂര്‍ എംപിയും തെരെഞ്ഞെടുക്കപ്പെട്ടു. ഷാഫി പറമ്പില്‍ കണ്‍വീനറും ഹൈബി ഈഡന്‍ എംപി, എംഎല്‍മാരായ റോജി എം ജോണ്‍. സിആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍ എന്നിവരും കൂടെ നേതാക്കളായ രമ്യ ഹരിദാസ്, എം ലിജു, ദീപ്തി മേരി വര്‍ഗീസ് എന്നിവര്‍ പ്രചാരണ കമ്മിറ്റി അംഗളായിരിക്കും.
പ്രകടന പത്രിക കോ ചെയര്‍മാനായി കൊടിക്കുന്നില്‍ സുരേഷ് എംപിയേയും കമ്മിറ്റിയിലെ മെമ്പർമാരായി എം പിമാരായ ഡീന്‍ കുര്യാക്കോസ്, ജെബി മേത്തര്‍ എന്നിവരേയും തെരെഞ്ഞെടുത്തു.