ബെംഗളുരു: ബെംഗളുരുവിലെ ഹോസ്‌കൊട്ടയില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മലയാളി വിദ്യാര്‍ത്ഥിയും ഉള്‍പ്പെടുന്നു. ആറ് പേര്‍ കാര്‍ യാത്രക്കാരനും ഒരാള്‍ ബൈക്ക് യാത്രക്കാരനും കൂടിയാണ്. ആര്‍വി കോളേജ് വിദ്യാര്‍ത്ഥികളായ അശ്വിന്‍ നായര്‍, അര്‍ഹാന്‍ ശരീഫ്, അയാന്‍ അലി, ഭരത്, ഏഥന്‍ ജോര്‍ജ്, ഫര്‍ഹാന്‍ എന്നിവരും ബൈക്ക് യാത്രക്കാരനായ ഗഗന്‍ എന്നിവരുമാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ച ഹോസ്‌കോട്ട്-ദൊബാസ്‌പേട്ട് റോഡിലെ സത്യവാരയിലായിരുന്നു അപകമടമുണ്ടായത്. ദേവനഹള്ളി ഭാഗത്തേക്ക് പോവുന്ന കാര്‍ അമിത വേഗതയില്‍ നിയന്ത്രണം വിട്ട് മുന്നില്‍ പോയ ബൈക്കിനെ ഇടിച്ച് ലോറിയുടെ പിന്നിലേക്ക് പാഞ്ഞു കയറുകയായിരുന്നു. മൃതദേഹങ്ങള്‍ ഹോസ്‌കോട്ട സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.