By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി, സിബിഎസ്സി 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഒഴിവാക്കി, രാജ്യത്തെ കുട്ടികളുടെ സുരക്ഷിതത്വമാണ് ഏറെ മുന്‍ഗണനയെന്ന് ശൈഖ് മുഹമ്മദ്
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി, സിബിഎസ്സി 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഒഴിവാക്കി, രാജ്യത്തെ കുട്ടികളുടെ സുരക്ഷിതത്വമാണ് ഏറെ മുന്‍ഗണനയെന്ന് ശൈഖ് മുഹമ്മദ്
IndiaInternaltionalKeralaQatarUAE

യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി, സിബിഎസ്സി 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഒഴിവാക്കി, രാജ്യത്തെ കുട്ടികളുടെ സുരക്ഷിതത്വമാണ് ഏറെ മുന്‍ഗണനയെന്ന് ശൈഖ് മുഹമ്മദ്

vishwalokam.com@gmail.com
Last updated: 2026/03/15 at 10:09 AM
vishwalokam.com@gmail.com
Share
1 Min Read
SHARE

അബൂദാബി/ ടെഹ്‌റാന്‍: യുദ്ധം മൂര്‍ദ്ധന്യാവസ്ഥയിലേക്ക് നീങ്ങുമെന്ന സാഹചര്യത്തില്‍ ഒരല്‍പ്പം ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് അല്‍പ്പം മുമ്പ് ഇറാന്‍ വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ടിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള ഏത് നടപടികളും സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി അറിയിച്ചു. നിലവില്‍ അറബ് രാജ്യങ്ങളുമായി തുടരുന്ന നയതന്ത്രബന്ധം തുടരുക തന്നെ ചെയ്യുമെന്നും ഇറാന്‍ വ്യക്തമാക്കി.

യുദ്ധം കാരണം രണ്ട് പ്രാവശ്യം മാറ്റിവെച്ച സിബിഎസ്സി പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഒഴിവാക്കിയതായി സിബിഎസ്സി ഔേേദ്യാഗികമായി അറിയിച്ചു. മാര്‍ച്ച് തുടക്കത്തില്‍ നടക്കേണ്ടിയിരുന്ന പരീക്ഷ മാര്‍ച്ച് 9 ലേക്കും പിന്നീട് 16ലേക്കും മാറ്റുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ പരീക്ഷ നടത്താന്‍ അനുകൂലമല്ലാത്തതിനാല്‍ എല്ലാ പരീക്ഷകളും ഒഴിവാക്കുകയാണെന്നാണ് സിബിഎസ്സി അറിയിച്ചത്. ‘മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ 6വരെ നടക്കാനിരുന്ന എല്ലാ സിബിഎസ്സി പരീക്ഷകളും ബഹറൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദീ അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ ഒഴിവാക്കുന്നു’ എന്നായിരുന്നു സിബിഎസ്സി പുറത്ത് വിട്ട സര്‍ക്കുലറിലുള്ളത്. വിദ്യാര്‍ത്ഥികള്‍ അവരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ വേണ്ടി രജിസ്റ്റര്‍ ചെയ്ത സ്‌കൂളുമായി നിരന്തരം ബന്ധമുണ്ടായിരിക്കുകയെന്നും അവര്‍ അറയിച്ചു.

കുട്ടികളുടെ സംരക്ഷണമാണ് രാജ്യത്തിന്‍റെ ഏറ്റവും മുന്‍ഗണന ഘടകമെന്ന് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അറിയിച്ചു. ഇന്ന് എമിറാത്തി ശിശുദിന ആചരണത്തിന്‍റെ ഭാഗമായാണ് അദ്ദേഹം തന്‍റെ പ്രസ്താവന അറിയിച്ചത്. ഈ വര്‍ഷം കുടുംബ വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തിലും ഇന്നത്തെ പ്രത്യേക ദിവസത്തിന്‍റെ ആഘോഷത്താലും രാജ്യത്തുള്ള മുഴുവന്‍ കുട്ടികള്‍ക്കുള്ള സുരക്ഷ തന്നെയാണ് രാജ്യം അനുശാസിക്കുന്നത്. അതോടൊപ്പം ഈ രാജ്യത്തോടുള്ള സ്‌നേഹവും കടപ്പാടും അവരുടെ മനസ്സിലും ഹൃദയത്തിലും സദാ സമയവുമുണ്ടാവട്ടേ എന്നും അദ്ദേഹം പ്രത്യാശിച്ചു.

You Might Also Like

ഇറാഖിലെ യുഎഇ കോണ്‍സുലേറ്റ് ആക്രമണമത്തെ അപലപിച്ച് യുഎഇ, 6000 പൗരന്മാര്‍ തിരിച്ച് നാടണഞ്ഞു, ഇന്ന് 9 മിസൈലുകളും 33 ഡ്രോണുകളും പ്രതിരോധിച്ചു

അഭ്യൂഹം പരത്തിയാല്‍ കടുത്ത നടപടിക്കൊരുങ്ങി യുഎഇ, സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ്, ഒമാനില്‍ ഡ്രോണാക്രമണത്തില്‍ രണ്ട് മരണം

യുദ്ധം 13ാം ദിവസം: വിസാ കാലാവധി കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിച്ച് യുഎഇ, അയല്‍ രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ പൂട്ടുന്നത് വരെ യുദ്ധം തുടരുമെന്ന് മുജ്തബ ഖാംനഈ

യുദ്ധം 12ാം ദിവസം: ക്രീക്ക് ഹാര്‍ബറിലെ കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണം, തീ നിയന്ത്രണ വിധേയം, ദുബായ് വിമാനത്താവളത്തിനടുത്തുള്ള ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്, യുഎഇ പ്രതിരോധം ശക്തമാക്കി

കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെ വെടിവെയ്പ്പ് ശ്രമം, പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി (വീഡിയോ)

TAGGED: Front News, Hot News, US-Iran-Israel War

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com March 15, 2026 March 15, 2026
Share This Article
Facebook Twitter Copy Link Print
Previous News ഇറാഖിലെ യുഎഇ കോണ്‍സുലേറ്റ് ആക്രമണമത്തെ അപലപിച്ച് യുഎഇ, 6000 പൗരന്മാര്‍ തിരിച്ച് നാടണഞ്ഞു, ഇന്ന് 9 മിസൈലുകളും 33 ഡ്രോണുകളും പ്രതിരോധിച്ചു
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ഇറാഖിലെ യുഎഇ കോണ്‍സുലേറ്റ് ആക്രമണമത്തെ അപലപിച്ച് യുഎഇ, 6000 പൗരന്മാര്‍ തിരിച്ച് നാടണഞ്ഞു, ഇന്ന് 9 മിസൈലുകളും 33 ഡ്രോണുകളും പ്രതിരോധിച്ചു
India Internaltional Kerala Qatar UAE March 14, 2026
അഭ്യൂഹം പരത്തിയാല്‍ കടുത്ത നടപടിക്കൊരുങ്ങി യുഎഇ, സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ്, ഒമാനില്‍ ഡ്രോണാക്രമണത്തില്‍ രണ്ട് മരണം
India Internaltional Kerala Qatar UAE March 13, 2026
യുദ്ധം 13ാം ദിവസം: വിസാ കാലാവധി കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിച്ച് യുഎഇ, അയല്‍ രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ പൂട്ടുന്നത് വരെ യുദ്ധം തുടരുമെന്ന് മുജ്തബ ഖാംനഈ
India Internaltional Kerala Qatar UAE March 12, 2026
യുദ്ധം 12ാം ദിവസം: ക്രീക്ക് ഹാര്‍ബറിലെ കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണം, തീ നിയന്ത്രണ വിധേയം, ദുബായ് വിമാനത്താവളത്തിനടുത്തുള്ള ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്, യുഎഇ പ്രതിരോധം ശക്തമാക്കി
India Internaltional Kerala Qatar UAE March 12, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?