അബൂദാബി: രണ്ട് ദിവസമായി തുടരുന്ന മഴയില്‍ യുഎയിലെ പലയിടങ്ങളും വെള്ളത്തിലായി. ഇന്ന് പകലാണ് മഴ ശക്തമായത്. അടുത്ത വെള്ളിയാഴ്ച്ച വരെ അനിശ്ചിതത്വമായ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷ കേന്ദ്രം വ്യക്തമാക്കുന്നത്. ശക്തമായ മഴ കാരണം മാര്‍ച്ച് 26 വരെ ഷാര്‍ജയിലെ സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിമോട്ട് വര്‍ക്ക് പ്രഖ്യാപിച്ചു.
അടുത്ത ദിവസങ്ങളിലായി ഷാര്‍ജ, അജ്മാന്‍, അല്‍ ഐന്‍ എന്നിവടങ്ങളിലെ പാര്‍ക്കുകളും താത്കാലികമായി അടച്ചിടും. സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനം. അബൂദാബിയില്‍ ബൈക്ക് ഡെലിവറി ചെയ്യുന്നതിന് താത്കാലികമായി നിയന്ത്രണമേര്‍പ്പെടുത്തി അബൂദാബി പോലീസ് ഉത്തരവിട്ടു. ഈ കാലാവസ്ഥ തുടരുന്നത് വരെ ഇത് ബാധകാമയിരിക്കും.
മാര്‍ച്ച് 23ല് ഷാര്‍ജ്ജയിലെ എല്ലാ ഭാഗത്തും സൗജന്യ പാര്‍ക്കിങ് ഏര്‍പ്പെടുത്തുകയും ചെയ്തു. ദുബായ്, ഷാര്‍ജ്ജ, അജ്മാന്‍ എന്നീ എമിറേറ്റുകളിലെ പല റോഡുകളും വെള്ളത്തിലായതിനാല്‍ ശക്തമായ ഗതാഗത കുരുക്കാണ് നേരേടേണ്ടി വരുന്നത്. അത് കൊണ്ട് തന്നെ മാര്‍ച്ച് 27വരെ ശക്തമായ മുന്നറിയിപ്പ് ഉള്ളതിനാല്‍ വിമാന യാത്രക്കാര്‍ 4 മണിക്കൂര്‍ മുമ്പേ എയര്‍പോര്‍ട്ടിലേക്ക് എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.