അബൂദാബി: ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ ഇന്നലെ (മാര്‍ച്ച് 26) യുഎഇ പ്രതിരോധ സംവിധാം തകര്‍ത്തിട്ട മിസൈലിന്‍റെ അവശിഷ്ടം വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടത് പാക്കിസ്ഥാന്‍-ഇന്ത്യ പൗരന്മാരാണെന്ന് യുഎഇ വ്യക്തമാക്കി.
ഇന്നലെ മാത്രം യുഎഇ പ്രതിരോധിച്ചത് 15 ബലിസ്റ്റിക്ക് മിസൈലുകളും 11 ഡ്രോണുകളുമാണ്. ഇറാനിയന്‍ ആക്രമണത്തില്‍ ഇതുവരെ യുഎഇ റിപ്പോര്‍ട്ട് ചെയ്ത കണക്കനുസരിച്ച് 11 മരണവും 169 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുദ്ധം തുടങ്ങിയത് മുതല്‍ ഇതുവരെ യുഎഇ 372 ബലിസ്റ്റിക്ക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളഉം 1826 ഡ്രോണുകളും തകര്‍ത്തു വിട്ടു
യുദ്ധ സാഹചര്യം വിലയിരുത്താനും മറ്റു ആവശ്യങ്ങള്‍ക്കായുള്ള യാത്രയില്‍ മൂന്ന് സായുധ സേനാ വിഭാഗങ്ങളുടെ മരണവും യുഎഇ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ബാധിക്കുന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ രാജ്യം സുസജ്ജമാണെന്ന് ഒരിക്കല്‍ കൂടി യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.