ഇന്ന് 11 മിസൈലുകളും 27 ഡ്രോണുകളും പ്രതിരോധിച്ചു
ഷാർജ്ജയിലെ അമേരിക്കന്‍ യുണിവേഴ്സിറ്റി അനിശ്ചിതകാലത്തേക്ക് വിദൂര വിദ്യാഭ്യാസം പ്രഖ്യാപിച്ചു
അബൂദാബി: ഇറാന്‍- ഇസ്രയേല്‍- അമേരിക്ക യുദ്ധം തുടരുന്ന സാഹചര്യത്തില്‍, മധ്യേഷ്യയില്‍ നിലവില് നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് യുഎഇയിലെ മുഴുവന്‍ സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിലെ വിദൂര വിദ്യാഭാസം ഏപ്രില്‍ 17വരെ നീട്ടി. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറപ്പെടീച്ചത്. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും അഡ്മിന്‍ സ്റ്റാഫുകളുടെയും സുരക്ഷ പരിഗണിച്ചാണ് ഉത്തരവെന്നും അറിയിച്ചു
ഓരോ ആഴ്ച്ചയിലും രാജ്യത്തെ അവസ്ഥ വിലയിരുത്തുകയും തുടർന്ന് ആവശ്യമായ നടപടികള്‍ കൈകൊള്ളുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേ സമയം ഷാർജ്ജയിലെ അമേരിക്കന്‍ യുണിവഴ്സിറ്റി അനിശ്ചിത കാലത്തേക്ക് വിദൂര വിദ്യാഭ്യാസം പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേല്‍- അമേിരക്കന്‍ യുണിവേഴ്സിറ്റികളെ ആക്രമിക്കുമെന്ന് ഇറാന്‍റെ ഉത്തരവിന് പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം.
യുദ്ധം 31ാം ദിനം പിന്നിടുമ്പോള്‍ ഇന്ന് യുഎയില്‍ നടന്ന ഇറാനിയന്‍ ആക്രമണങ്ങളെ വിജയകരമായി യുഎഇ പ്രതിരോധിച്ചു. 11 ബലിസ്റ്റിക്ക് മിസൈലുകളും 27 ഡ്രോണുകളുമാണ് ഇന്ന് യുഎഇ ഇടിച്ചിട്ടത്. അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല