കൊച്ചി: കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍ എം എല്‍ എ മാണി സി കാപ്പന് ഒരു വര്‍ഷം തടവും 5.30 കോടി രൂപ പിഴയും വിധിച്ച് മുംബൈ ബോറിവലി അഡീഷനല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി. പിഴ അടക്കാന്‍ സാധിക്കാത്ത പക്ഷം മൂന്ന് മാസം അധികം തടവ് അനുഭവിക്കേണ്ടി വരും. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും മേല്‍ കോടതികളില്‍ അപ്പീല്‍ നല്‍കുമെന്നും എം എല്‍ എ മാണി സി കാപ്പന്‍ പറഞ്ഞു.
പ്രമുഖ വ്യവസായിയും മലയാളിയുമായി ദിനേശ് മേനോനാണ് മാണി സി കാപ്പനെതിരെ പരാതി നല്‍കിയത്. നാല് കേസുകളിലായിരുന്നു മുംബൈ കോടതി വിധി പറഞ്ഞത്. നാല് കേസുകളിലും അദ്ദേഹത്തിന് ഒരു വര്‍ഷം തടവും 5.30 കോടി പരാതിക്കാരന് കൈമാറാനുേം കോടതി നിര്‍ദ്ദേശിച്ചു.
2010ലായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ വിമാനത്താവള ഓഹരി വാഗ്ദാനം ചെയ്ത് 2 കോടി രൂപ വാങ്ങിയെന്നും വെറും 25 ലക്ഷം മാത്രം തിരികെ നല്‍കി വഞ്ചിച്ചെന്നാണ് പരാതി. 2013ല്‍ ഉണ്ടാക്കിയ കരാറനുസരിച്ച് 3.25 കോടി തരാമെന്നായിരുന്നു. പക്ഷേ ഇടായി നല്‍കിയ ചെക്കുകളൊക്കെ തിരിച്ചു വരുകയായിരുന്നുവെന്ന് പരാതിക്കാരന്‍ കോടതിയില്‍ അറിയിച്ചു. തടവ് ശിക്ഷ രണ്ട് വര്‍ഷത്തിന് താഴെയായിതിനാല്‍ നിലിവല്‍ അദ്ദേഹത്തിന്‍റെ എം എല്‍ എ സ്ഥാനത്തിന് പ്രതിസന്ധിയുണ്ടാവില്ല.