ദുബായ്: ബദ്ധവൈരികളായ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് സെമീ ഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പിലെ മൂന്നു കളികളും ജയിച്ച് ഇന്ത്യ ആറ് പോയിന്‍റോടെയാണ് സെമിയിലെത്തുന്നത്. 56 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 8.4 ഓവറില്‍ ഏഴ് വിക്കറ്റിന് വിജയം കാണുകയായിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ സിക്‌സറിലൂടെയാണ് കളി അവസാനിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി 18 പന്തില്‍ 18 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും 14 പന്തില്‍ 12 റണ്‍സെടുത്ത് ദീപ്തി ശര്‍മയുമായിരുന്നു വിജയ സമയത്ത് ഗ്രീസിലുണ്ടായിരുന്നത്. ഷെഫാലി വര്‍മ്മ 12 റണ്‍സും, സ്മൃതി മഥന 9 റണ്‍സും പ്രതിക റാവല്‍ നാല് റണ്‍സുമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്ത മറ്റു ബാറ്റ്സ്മന്മാർ.
ടൂര്‍ണമെന്‍റില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ തായ്‌ലന്‍ഡിനെയും രണ്ടാം മത്സരത്തില്‍ ഹോങ് കോങ്ങിനെയുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മൂന്ന് മത്സരങ്ങളിലും ഇന്ത്യ നല്ല നിലയിലായിരുന്നു വിജയം സ്വന്തമാക്കിയത്. പാക്കിസ്ഥാന് ഗ്രൂപ്പില്‍ ഇനി ഒരു മത്സരവും കൂടി ബാക്കിയുണ്ട്. സെപ്തംബര്‍ 10ന് ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായിട്ടായിരിക്കും ഇന്ത്യയുടെ സെമീ ഫൈനല്‍ മത്സരം