കമ്പനി അധികൃതർ വ്യോമായന മന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി
ന്യൂഡല്‍ഹി: പ്രതീക്ഷയോടെ മലയാളികള്‍ കാത്തിരിക്കുന്ന എയര്‍ കേരള വിമാനം 2025ല്‍ മാര്‍ച്ചോടെ പറന്നേക്കുമെന്ന് എയര്‍ കേരള ഡോട്ട് കോം കമ്പനി അധികൃതര്‍ അറിയിച്ചു. ഇന്ന് ഡല്‍ഹിയില്‍ വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ചയില്‍ മന്ത്രി കെ. രാംമോഹന്‍ നായിഡു, വ്യോമ ഗതാഗത മേധാവി അതുല്‍ മന്‍റോള, ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ വിക്രം ദേവ്, എയര്‍ കേരള പ്രതിനിധികളും പങ്കെടുത്തു.
സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി കമ്പനി അധികൃതര്‍ക്ക് വാക്കു നല്‍കി. 35 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സി. ഇ. ഒ. ഹരീഷ് കുട്ടിയുടെ പരിചയമാണ് എയര്‍ കേരള ഡോട്ട് കോമിന്‍റെ മുന്നോട്ടുള്ള ചലനത്തിലെ പ്രധാന ഊര്‍ജ്ജമെന്ന് ചെയര്‍മാന്‍ അഫി അഹ്മാദ് പറഞ്ഞു. വ്യേമായന മേഖലയില്‍ വലിയൊരു മാറ്റം കൊണ്ടു വരാന്‍ എയര്‍ കേരളയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.