മലപ്പുറം: പി.വി. അന്‍വര്‍ എം. എല്‍. എയുടെയും പ്രതിപക്ഷത്തിന്‍റെയും ആരോപണത്തിന് പിന്നാലെ പോലീസില്‍ വന്‍ അഴിച്ചു പണി. സര്‍ക്കാറിന്‍റെ മേല്‍നോട്ടത്തില്‍ മലപ്പുറത്തെ എട്ട് ഡി. വൈ. എസ്. പിമാര്‍ ഉള്‍പ്പെടെ 16ഓളം ഡി. വൈ. എസ്. പിമാരെ സ്ഥലം മാറ്റി. മലപ്പുറം എസ്. പി. എസ്. ശശിധരനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റി പകരം ആര്‍. വിശ്വനാഥിന് മലപ്പുറം എസ്. പിയായി ചുമതലയേല്‍പ്പിച്ചു. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ. ഐ. ജി. സ്ഥാനത്ത് നിന്നാണ് വിശ്വനാഥന്‍ മലപ്പുറത്തേക്ക് വണ്ടി കയറുന്നത്.
പി. വി. അന്‍വറിന്‍റെ ആരോപണത്തിലെ മറ്റൊരു കണ്ണിയായ മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ താനൂര്‍ ഡി. വൈ. എസ്. പി. ബെന്നിയെ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്. മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, കൊണ്ടോട്ടി, നിലമ്പൂര്‍, താനൂര്‍, സ്റ്റേറ്റ് സ്‌പെഷ്യല്‍ ഡി. വൈ. എസ്. പിമാര്‍ക്കാണ് സ്ഥലം മാറ്റം നല്‍കിയത്.
പി വി അന്‍വറിന്‍റെ ആരോപണം തുടരുന്നതിനാല്‍ ഇനിയും വന്‍ അഴിച്ച് പണി തുടരേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഭരണ പക്ഷം. അതേ സമയം സ്ഥലം മാറ്റത്തെ രണ്ടാം വിക്കറ്റും തെറിച്ചുവെന്നാണ് മറ്റൊരു ഭരണ പക്ഷം എം. എല്‍. എ. കെ.ടി. ജലീല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിയത്.