മക്ക: പുണ്യ ഭൂമിയില്‍ ലബ്ബൈക്ക് മന്ത്രമോതി 17 ലക്ഷം ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിച്ചു. ഒരുമയുടെ സ്‌നേഹ സന്ദേശം നല്‍കിയായിരുന്നു ചുട്ടുപൊള്ളുന്ന താപനില വകവെയ്ക്കാതെ ഹാജിമാര്‍ അറഫയിലെത്തിയത്. ഹജ്ജിന്‍റെ സുപ്രധാന കര്‍മ്മമാണ് അറഫാ സംഗമം.
ഡോ. സാലിഹ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ഹുമൈദ് ജനലക്ഷങ്ങള്‍ക്ക് അറഫാ സന്ദേശം കൈമാറി. ‘ഹജ്ജ് പുതിയൊരു ജീവിതത്തിനുള്ള വഴിത്തിരിവാകട്ടേയെന്നും ആത്മ ശുദ്ധീകരണത്തിന് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.മാതാപിതാക്കളോടുള്ള സ്‌നേഹവും വാത്സല്യവും കാട്ടാനും അകമഴിഞ്ഞ സ്വദഖയുമൊക്കെ ജീവിതത്തിന്‍റെ ഭാഗമാക്കണമെന്നും അഹങ്കാരം ഒരിക്കലും ജീവിതത്തില്‍ ഉണ്ടാവരുതെന്നും സാഹോദര്യവും ഐക്യവുമാവണം നമ്മുടെ മന്ത്രമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി’. മലയാളമടക്കം അറഫാ പ്രഭാഷണം 35 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു.
150 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 17 ലക്ഷം പേരാണ് ഇത്തവണ അറഫയില്‍ സംഗമിച്ചത്. ഇന്നലെ മിനായില്‍ നിന്ന ഹാജിമാര്‍ ഇന്ന് സൂര്യനുദിക്കുമ്പോഴേക്കും അറഫയിലേക്ക് എത്തുകയായിരുന്നു. മുഴുവന്‍ ഇന്ത്യന്‍ ഹാജിമാരും അറഫയില്‍ നേരത്തെ എത്തിക്കഴിഞ്ഞി’ട്ടുണ്ട്. ഇന്ന് സൂര്യാസ്തമയത്തോടെ അവര്‍ മുസ്ദലിഫയിലേക്ക് നീങ്ങും. അവിടെ രാപ്പാര്‍ത്ത് മിനായിലേക്ക് തിരിക്കും. പിന്നീട് അറവും കല്ലേറ് കര്‍മ്മവും തുടര്‍ന്ന് കഅ്ബയില്‍ ചെന്ന് വിടവാങ്ങല്‍ ത്വവാഫും ചെയ്ത് ഹാജിമാര്‍ നാട്ടിലേക്ക് തിരിക്കും. വൈകി ഹറമിലെത്തിയ ഹാജിമാര്‍ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് പ്രവാചകര്‍ മുഹമ്മദ് നബിയുടെ റൗള സന്ദര്‍ശനത്തിനായ് മദീനയിലേക്ക് നീങ്ങും.