കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്‍റെ പെരുന്നാളോടനുബന്ധിച്ചുള്ള അവധി മാറ്റത്തില്‍ ശക്തമായ പ്രതിഷേധം. നേരത്തെ വെള്ളിയാഴ്ച്ച അവധിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പെരുന്നാള്‍ ശനിയാഴ്ച്ചയാണെന്നും അത് കൊണ്ട് ശനിയാഴ്ച്ചയ്ക്ക് മാറ്റുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ‘നേരത്തെ പ്രഖ്യാപിച്ച അവധി മാറ്റിയത് പ്രതിഷേധാര്‍ഹമാണ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നേരത്തെ അനുവധിച്ച അവധി നല്‍കണമെന്നും പെരുന്നാള്‍ പോല തന്നെ പ്രാധാന്യമുള്ളതാണ് തലേ ദിവസത്തെ നോമ്പെന്നും’ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം അറിയിച്ചു.
‘പെരുന്നാള്‍ ശനിയാഴ്ച്ച ആയതിനാല്‍ പ്രത്യേക അവധി നല്‍കേണ്ട ആവശ്യമില്ലെന്നും ആയതിനാല്‍ ഏറെ പ്രാധാന്യമുള്ള തലേ ദിവസത്തെ ലീവ് മാറ്റേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും’ അദ്ദേഹം പറഞ്ഞു. ഇതില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ഇത് പിന്‍വലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
അവധി മാറ്റി നിശ്ചയിച്ച സര്‍ക്കാര്‍ നടപടിയില്‍ നേരത്തെ തന്നെ കേരള ടീച്ചേഴ്‌സ് യൂണിയന്‍ പ്രതിഷേധം അറിയിച്ചിരുന്നു.