യു എ ഇ: രണ്ട് മാസത്തെ വേനലവധിക്ക് ശേഷം യു. എ. ഇയില്‍ നാളെ മുതല്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് എത്തിച്ചേരും. രണ്ട് ഘട്ടങ്ങളായാണ് പല സ്‌കൂളും പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ നാളെ സ്‌കൂളിലേക്ക് തിരിക്കുമ്പോള്‍ കെ ജിയും ഫൗണ്ടേഷന്‍ സ്റ്റേജ് വിദ്യാര്‍ത്ഥികളും അടുത്തയാഴ്ച്ച മാത്രമേ സ്‌കൂളിലേക്ക് വരുകയുള്ളു. ഒരാഴ്ച്ച മുമ്പ് തന്നെ പല എമിറേറ്റ്‌സുകളിലൂം അദ്ധ്യാപകര്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. വെക്കേഷന് നാട്ടില്‍ പോയ പല കുടുംബങ്ങളും അടുത്ത രണ്ടാഴ്ചയ്ക്കകം യു.എ.ഇയില്‍ എത്തിച്ചേരും.
അതേ സമയം സ്‌കൂള്‍ തുറക്കുന്ന നേരത്ത് രക്ഷിതാക്കള്‍ക്ക് കനത്ത മുന്നറിയിപ്പാണ് പോലീസിന്‍റെ ഭാഗത്ത് നിന്നുള്ളത്. റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന പക്ഷം 4 ബ്ലാക്ക് പോയിന്‍റുകളടക്കം 1000 ദിര്‍ഹംസ് ഫൈനും നല്‍കുമെന്നാണ് മുന്നറിയിപ്പ്. ഒരു മിനുറ്റ് നേരത്തെ ലാഭത്തിന് പലരുടെയും യാത്രകളാണ് തടസ്സപ്പെടുന്നത്. സ്‌കൂള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് മാത്രം വിദ്യാര്‍ത്ഥികളെ വിടാന്‍ പാടുള്ളുവെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
അതേ സമയം സ്‌കൂള്‍ ബസ്സ് സ്റ്റോപ്പ് ബോര്‍ഡുയര്‍ത്തിയാല്‍ പിന്നിലെ വാഹനങ്ങളും വിദ്യാര്‍ത്ഥികളെ സുരക്ഷിതത്വം മാനിച്ച് നിറുത്തണമെന്നും അല്ലാത്ത പക്ഷം നിയമ നടപടിയുണ്ടാവുമെന്നും മുമ്പ് തന്നെ പോലീസ് അറിയിച്ചിട്ടുണ്ട്. അബൂദാബിയില്‍ സ്‌കൂള്‍ ബസ്സിന് പിന്നില്‍ അല്‍പ്പ ദൂരമായിട്ട് മാത്രമേ നില്‍ക്കാന്‍ പാടുള്ള അല്ലാത്ത പക്ഷം 1000 ദിര്‍ഹംസായിരിക്കും ഡ്രൈവറിന് ഫൈന്‍ നല്‍കുക.