കൊച്ചി: പീഡനാരോപണത്തില്‍ ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു. കൊച്ചി സിറ്റി കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തത്.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പിലാണ് കേസെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്‍റെ മേല്‍നോട്ടത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷം ലഭിച്ച ആദ്യ പരാതിയും കൂടിയാണിത്.
കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തി ലൈംഗീക ചുവയോടെ തന്നെ സ്പര്‍ശിച്ചു എന്ന ആരോപണമായിരുന്നു ബംഗാളി നടി രഞ്ജിത്തിനെതിരെ ഉന്നയിച്ചത്. അതേ സമയം തനിക്കെതിരെയുള്ള ഘൂടാലോചനയുടെ ഭാഗമായുള്ള പരാതിയാണിതെന്നും നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും സംവിധായകന്‍ രഞ്ജിത്ത് മറുപടി പറഞ്ഞു. ആരോപണത്തെ തുടര്‍ന്ന് അദ്ദേഹം ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവെച്ചിരുന്നു.