ഇന്ന് സംസ്ഥാനത്ത് നടക്കാനിരുന്ന സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: പത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തെരുവുകളും റോഡുകളും വിജനമായി തുടരുന്നു. ഇന്നലെ അര്‍ദ്ധ രാത്രി 12 മണി മുതല്‍ ഇന്ന് അര്‍ദ്ധ രാത്രി 12 മണി വരെയാണ് പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക് പ്രഖ്യാനം. സംസ്ഥാനത്ത് നടക്കാനിരുന്ന മുഴുവന്‍ കോളേജ് പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പക്ഷേ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.
മതിയായ കാരണങ്ങളില്ലാതെ (ഔദ്യോഗികമായി ഹാജാരാവാതിരിക്കാന്‍ സര്‍ക്കാര്‍ അംഗീകരിച്ച കാരണങ്ങള്‍) അവധിയെടുത്താല്‍ അത് ഔദ്യോഗിക ലീവായി പരിഗണിക്കാതെ ആ ദിവസത്തെ ശമ്പളം റദ്ദാക്കുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നലെ ചീഫ് സെക്രട്ടറി പുറത്തിറക്കിയിട്ടുണ്ട്. ഇതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം മേലുദ്യോഗസ്ഥര്‍ക്കും വകുപ്പ് മേധാവികള്‍ക്കും കലക്ടര്‍മാര്‍ക്കുമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി ഓഫീസിലെത്തിക്കാനുള്ള ചുമതലയും ഇവര്‍ക്ക് ബാധകമാവും.
കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പണിമുടക്കിന്‍റെ ഭാഗമാവില്ലെന്ന മന്ത്രി കെ ബി ഗണേഷ്‌കുമാറിന്‍റെ പ്രസ്താവന ട്രേഡ് യൂണിയനുകള്‍ തള്ളി. പണിമുടക്ക് വിവരം മന്ത്രിക്കും ബന്ധപ്പെട്ട ഓഫീസുകള്‍ക്കും നേരത്തെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
പണിമുടക്കിന് നേതൃത്വം നല്‍കുന്ന ട്രേഡ് യൂണിയനുകള്‍ ഇവരാണ്: സിഐടിയു, എഎന്‍ടിയുസി, എഐയിടുിയുസി, എച്ചഎംഎസ്, ടിയുസിസി, സേവ, എഐസിസിടിസി, എല്‍പിഎഫ്, യുടിയുസി