ടെക്‌സസ്: റയോ തത്സുകിയുടെ പ്രവചനത്തില്‍ ലോകം കാത്തിരുന്നത് ജപ്പാനില്‍ വല്ലതും സംഭവിക്കുമോ എന്നായിരുന്നു. പക്ഷേ ജപ്പാനില്‍ ഇതുവരെയൊന്നും സംഭവിച്ചില്ലെന്ന് പറയുമ്പോഴും അതേ സമയവും കാലവും തെറ്റാതെ ടെക്‌സസില്‍ മിന്നല്‍ പ്രളയം സംഭവിച്ചിരിക്കുകയാണ്. അമേരിക്കയിലെ ടെ്കസസില്‍ ഗ്വാഡലൂപ്പെ നദിയിലാണ് പ്രളയമുണ്ടായിരിക്കുന്നത്. നാല് ദിവസം ലഭിക്കേണ്ട മഴ 4 മണിക്കൂറില്‍ പ്രദേശത്ത് പെയ്തുവെന്നാണ് അധികൃതര്‍ പറയുന്നത്. അപ്രതീക്ഷിത പ്രളയത്തില്‍ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ 24 പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലുള്ള വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 25ാളം പെണ്‍കുട്ടികളെ വെള്ളപ്പൊക്കത്തില്‍ കാണാതായിട്ടുണ്ട്. ഇവര്‍ക്കുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. 45 മിനുറ്റിനുള്ളില്‍ നദിയിലെ വെള്ളം 26 അടി ഉയര്‍ന്നിട്ടുണ്ട്. 1987ന് ശേഷം ആദ്യമായാണ് ജനനിരപ്പ് ഈ ഉയര്‍ച്ചയിലെത്തുന്നത്. നിലവില്‍ 237 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 500ലധികം രക്ഷാ പ്രവര്‍ത്തകരും 14 ഹെലികോപ്പറ്ററും സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിനായ് വന്യസിച്ചിട്ടുണ്ടെന്ന് ലെഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍ ഡാന്‍ പാട്രിക് പറഞ്ഞു. ‘ടെക്‌സസ് ഹില്‍ കണ്‍ട്രിയിലുടനീളം തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനം ശക്തമായി പുരോഗമിക്കുന്നു, കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടുപിടിക്കലാണ് പ്രഥമ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു
ഇത് അസാധാരണവും ഭയാനകവുമാണെന്നാണ് ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട് ഈ പ്രളയത്തെ വിശേഷിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡണ്ട ഡോണാള്‍ഡ് ട്രംപ് ഈ പ്രളയത്തെ വിശേഷിപ്പിച്ചത് ഭയാനകവും ഭീതിതവുമെന്നാണ്. അടിയന്തിര സഹായത്തിന് ആവശ്യമായതിനുള്ള അടിയന്തര പ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ ഒപ്പു വെച്ചിട്ടുണ്ട്. ഫെഡറല്‍ ഭാഗത്ത് നിന്നുള്ള മുഴുവന്‍ സഹായവും വാഗ്ദാനം ചെയ്യുന്നതായി ട്രംപും അറിയിച്ചു.