ആരോപണം സമസ്തയുടെ മദ്റസകള്‍ക്ക് ബാധിക്കില്ലെന്ന നേതാക്കള്‍ അറിയിച്ചു
ന്യൂഡല്‍ഹി: നിലവില്‍ മദ്‌റസകള്‍ക്ക് ലഭിക്കുന്ന ധനസഹായ വിതരണം നിര്‍ത്തലാക്കണമെന്ന് ദേശീയ ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കാനൂഗോ പറഞ്ഞു. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ സഹായത്തോടെ മദ്‌റസകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഈ മദ്‌റസകള്‍ക്കൊക്കെ ഈ പ്രഖ്യാപനം ബാധിച്ചേക്കും. അതേ സമയം സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും പേരിലുള്ള മദ്‌റസകള്‍ക്ക് ഈ ഉത്തരവ് ബാധകമല്ല.
മദ്‌റസകളിലെ 1.25 കോടി വിദ്യാര്‍ത്ഥികളുടെ ഭരണഘടന അവകാശങ്ങള്‍ മദ്‌റസകള്‍ ലംഘിക്കുന്നുവെന്നാണ് ആരോപണം. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട രീതിയിലുള്ള ഭൗതീക വിദ്യഭ്യാസ ലഭിക്കുന്നില്ലെന്നതും റിപ്പോര്‍ട്ടിലുണ്ട്.
അതേ സമയം ദേശീയ ബാലവകാശന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ത്യയിലെ സമസ്തയുടെ മദ്‌റസകള്‍ക്ക് ബാധിക്കില്ലെന്നും മറ്റു സംവിധാനങ്ങളുടെ കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധിക്കില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വര്‍ഗ്ഗീയതയോടെ കാര്യം സമീപിക്കുകയാണെന്ന് പരക്കെ ആരോപണമുണ്ട്. മുന്‍പ് ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലും ഇയാള്‍ റെയ്ഡ് നടത്തിയിര്ുന്നു.