കൊല്‍ക്കത്ത: സി. പി. എം. മുതിര്‍ന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവും നീണ്ട കാലം ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 84 വയസ്സായിരുന്നു പ്രായം. കൊല്‍ക്കത്തിയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.
1944ല്‍ ജനിച്ച ഭട്ടാചാര്യ 1966ലാണ് സി. പി. എം. പ്രാഥമിക അംഗത്വം നേടുന്നത്. 1977ഓടെ മന്ത്രി സഭയില്‍ അംഗമായ അദ്ദേഹം 2000ല്‍ ബംഗാള്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു. തൂടര്‍ച്ചയായ മൂന്നു ഊഴത്തില്‍ 11 വര്‍ഷക്കാലം ബംഗാളിനെ നയിച്ചു.
2011ഓടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം പിടച്ചതോടെ നീണ്ട 34 വര്‍ഷത്തെ സി പി എം ആധിപത്യത്തിന് തിരശ്ശീല വീഴുകയായിരുന്നു. 2019ലായിരുന്നു അദ്ദേഹം അവസാനമായി പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നത്. പ്രായാധിക്യം കാരണം പിന്നീട് വിശ്രമത്തിലായിരുന്നു.
2022ല്‍ കേന്ദ്രം പത്മ ഭൂഷണ്‍ പുരസ്‌കാരം തേടിയെത്തിയെങ്കിലും അത് നിരസിക്കുകയയിരുന്നു.
അദ്ദേഹത്തിന്‍റെ വിയോഗത്തെ തുടര്‍ന്ന് അടുത്ത രണ്ട് ദിസങ്ങളില്‍ കേരളത്തില്‍ നടക്കുന്ന സി പി എമ്മിന്‍റെ മുഴുവന്‍ പരിപാടികളും മാറ്റി വെച്ചു. വിയോഗത്തില്‍ നേതാക്കള്‍ അനുശോചനവും അറിയിച്ചു