പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി ശ്രീ നജീ്‌ബ് കാന്തപുരത്തിനെതിരെ എല്‍. ഡി. എഫ്. സ്ഥാനാര്‍ത്ഥി കെ. പി. മുഹമ്മദ് മുസ്ഥഫ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. നജീബ് കാന്തപുരത്തിന്‍റെ വിജയം ശരിവെക്കുകയും ചെയ്തു. 38 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹം തെരെഞ്ഞെടുപ്പില്‍ ജയിച്ചിരുന്നത്. ജയം പ്രഖ്യാപിച്ചയുടനെ പോസ്‌റ്റല്‍ വോട്ടുകളുടെ സുതാര്യത ചോദ്യം ചെയ്‌താണ് കെ. പി. മുസ്ഥഫ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.
340 വോട്ടുകള്‍ എണ്ണിയില്ലെന്നും അതില്‍ 300 വോട്ടുകള്‍ തനിക്കുള്ളതാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. മുഴുവന്‍ വോട്ടുകളും എണ്ണാതെയാണ് തന്നെ പരാജയപ്പെടുത്തിയതെന്നും അദ്ദേഹത്തിന് ആരോപണമുണ്ടായിരുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദമനുസരിച്ച് തപാല്‍ ബാലറ്റുകളടങ്ങിയ പെട്ടികളില്‍ കൃത്രിമം നടന്നിരുന്നു. ബാലറ്റ് പേപ്പറുകളുടെ സുതാര്യതയില്ലായ്‌മയില്‍ നിന്നാണ് ഈ ഫലം വന്നത്. മുഴുവന്‍ രേഖകളും സമര്‍പ്പിച്ചായിരുന്നു തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചത്.