കണ്ണൂര്‍: നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പി.വി. ദിവ്യയുട ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ദിവ്യയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കണ്ണപ്പുരത്ത് നിന്നാണ് സഹപ്രവര്‍ത്തകരോടൊപ്പം അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വഷണ സംഘത്തോട് അറസ്റ്റിന് സഹകരിച്ചെന്നും ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ചോദ്യം ചെയ്തതിന് പിന്നാലെ മാത്രമേ ബാക്കി നടപടികള്‍ സ്വീകരിക്കുകയുള്ളു. നിലവില്‍ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിവ്യയെ ചോദ്യം ചെയ്യാനായി കൊണ്ട് പോയിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
അതേ സമയം കോടതി വിധിയില്‍ അതിയായ സന്തോഷമുണ്ടെന്ന് നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു.