ദോഹ: രണ്ടാം തവണയും ഏഷ്യന്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം ഖത്തര്‍ മുന്നേറ്റ താരം അക്രം അഫീഫ് സ്വന്തമാക്കി. ഖത്തറിനെ ഏഷ്യന്‍ ജേതാവാക്കിയതില്‍ നിസ്തുല്യ പങ്കുവഹിച്ചതാണ് പുരസ്‌കാരം രണ്ടാം തവണയും അഫീഫിനെ തേടിയെത്താന്‍ പ്രാപ്തമാക്കിയത്. ദക്ഷിണ കൊറിയയിലെ എ.എഫ്.സി വാര്‍ഷിക പുരസ്‌കാര ചടങ്ങിലാണ് അദ്ദേഹത്തെ ജേതാവായി തെരെഞ്ഞെടുത്തത്.
ഈ വര്‍ഷം ഖത്തറില്‍ നടന്ന ഏഷ്യന്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഖത്തര്‍ ചാംപ്യന്‍മാരായിരുന്നു. ഫൈനലില്‍ ജോര്‍ദ്ദാനെതിരെ മൂന്നു ഗോളുകളും പിറന്നത് അഫീഫിന്‍റെ ബൂട്ടില്‍ നിന്നായിരുന്നു. ഈ ചാംപ്യന്‍ഷിപ്പിലുടനീളം അദ്ദേഹം കാഴ്ച്ചവെച്ച പ്രകടനമാണ് പുരസ്‌കാരത്തിലേക്ക് നയിച്ചത്
ദക്ഷിണ കൊറിയയുടെ സോള്‍ യുങ് വൂ, ജോര്‍ഡാന്‍റെ യസാന്‍ അല്‍ നഇമത്ത് എന്നിവരായിരുന്നു അഫീഫിനോടൊപ്പം ഫൈനലിലുണ്ടായിരുന്നത്. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ക്ലബ്ബ് അല്‍ സദ്ദിന്‍റെ താരമാണ് അക്രം അഫീഫ്.