യു.എ.ഇ: രാജ്യത്തിന്‍റെ ദേശീയ ദിനം ഇനി മുതല്‍ ഈദുല്‍ ഇത്തിഹാദ് (ഐക്യത്തിന്‍റെ ആഘോഷം) എന്ന പേരില്‍ അറിയപ്പെടും. 53ാമത് ദേശീയ ദിനാചാരണത്തിന്‍റെ ഭാഗമായുള്ള ആഘോഷ പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പിനിടയിലാണ് ഓര്‍ഗാനൈസിംഗ് കമ്മിറ്റി പുതിയ നാമം പ്രഖ്യാപിച്ചത്. ഇനി മുതല്‍ ഈ പേരിലായിരിക്കും യു.എ.ഇ. ദേശീയ ദിനം അറിയപ്പെടുക.
1971ല്‍ ഡിസംബര്‍ 2നായിരുന്നു ഏഴ് എമിറേറ്റുകളും ഒന്നിച്ചതും യു.എ.ഇ. എന്ന് നാമകരണം ചെയ്യപ്പെട്ടതും. അതിന്‍റെ ഓര്‍മ്മക്കായാണ് വര്‍ഷം തോറും ദേശീയ ദിനം ആചരിക്കപ്പെടുന്നത്. ഇത്തിഹാദ് എന്നത് ഐക്യമെന്നര്‍ത്ഥമുള്ള അറബി വാക്കാണ്. രാജ്യത്തിന്‍റെ ഐക്യവും ഒരുമയും ധ്വനിപ്പിക്കുന്നതാണ് നാമത്തിന് പിന്നിലുള്ള രഹസ്യം. ഈ വർഷത്തെ ആഘോഷത്തിന്‍റെ മുഖ്യ തീം സുസ്ഥിരതയും സഹകരണവും എന്നതായിരിക്കും
എല്ലാ വര്‍ഷവും നടക്കാറുള്ളത് പോലെ ഏഴ് എമിറേറ്റുകളിലെ രാജാക്കന്മാരും ഒന്നിച്ചുള്ള ഒരു കലാവിരുന്ന് ഈ വര്‍ഷവും നടക്കും. പക്ഷേ ഇതുവരെ അതിന്‍റെ വേദി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ആഘോഷത്തിന്‍റെ ഭാഗമായി ഡിസംബര്‍ 2,3 ദിവസങ്ങളില്‍ പൊതു അവധിയായിരിക്കും. വീക്കെന്‍ഡോടു കൂടെ നാല് ദിവസത്തെ നീണ്ട ലീവാണ് യു.എ.ഇ. താമസക്കാർക്ക് ലഭ്യമാവുന്നത്.