ഹ്യമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സ്റ്റഡീസ് വിഭാഗത്തിലാണ് പുരസ്കാരം
ലീഡന്‍: എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി മലയാള ഗവേഷകന്‍ ഡോ. മഹ്മൂദ് ഹുദവി കൂരിയയ്ക്ക് ഇന്‍ഫോസിസ് പ്രൈസ് 2024 പുരസ്‌കാരം. ഇന്ത്യയിലെ അക്കാമദിമക രംഗത്തെ മികവിന് നല്‍കുന്ന ബഹുമതികളില് പ്രധാന പുരസ്‌കാരമാണിത്. ഒരു ലക്ഷം യു എസ് ഡോളറും (84 ലക്ഷം ഇന്ത്യന്‍ രൂപ) ഗോള്‍ഡ് മെഡലുമാണ് സമ്മാനം.
ആര് വിഭാഗത്തിലായി നല്‍കുന്ന പുരസ്‌കാരങ്ങളില്‍ സോഷ്യല്‍ സ്റ്റഡീസിലാണ് മഹ്മൂദിന് പൂരസ്കാരം ലഭിച്ചിരിക്കുന്നത്. ‘മാരിടൈം ഐലന്‍ ഇന്‍ ഗ്ലോബല്‍ പെര്‍സ്‌പെക്ടീവ്’ എന്ന വിഷയത്തിലെ സംഭാവനയ്ക്കാണ് അവാര്‍ഡ്. കേരളത്തിന്‍റെ വിവിധ കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന പഠനവും കൂടിയാണിത്. വിവിധ രാജ്യങ്ങളില്‍ അദ്ദേഹം വ്യത്യസ്ഥ വിഷയങ്ങളിലായി പ്രബന്ധവും അവതരിപ്പിച്ചിട്ടുണ്ട്.
നേരത്തെ നെതര്‍ലാന്‍ഡിലെ ലീഡന്‍ സര്‍വ്വകലാശാലയില്‍ നിന്ന് രണ്ട് കോടി രൂപയുടെ ഫെല്ലോഷിപ്പ് മഹ്മൂദിന് ലഭിച്ചിരുന്നു. നിലവില്‍ എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ ചരിത്ര വിഭാഗം പ്രഫസറാണ് അദ്ദേഹം
മലപ്പുറം പെരിന്തല്‍മണ്ണയിലെ പനങ്ങാങ്ങര സ്വദേശിയാണ് മഹ്മൂദ്. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വ്വകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ പിജിയും എം ഫിലും പൂര്‍ത്തിയാക്കി. നെതര്‍ലാന്‍ഡിലെ ലീഡന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പി എച്ച് ഡി പഠനം പൂര്‍ത്തിയാക്കിയത്. അദ്ദഹേത്തിന്‍റെ ഗവേഷണ പ്രബന്ധം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ചിരുന്നു.