യു.എ.ഇ: രാജ്യത്തിന്‍റെ 53ാമത് ദേശീയ ദിനാചാരണത്തിന്‍റെ ഭാഗമായി യു.എ.ഇ സർക്കാർ ജീവനക്കാർക്കും സ്വകാര്യ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ടും മൂന്നും ദിവസങ്ങളിലാണ് അവധിയെങ്കിലും വീക്കെന്‍ഡോടു കൂടെ നീണ്ട നാല് ദിവസത്തെ ലീവാണ് ലഭിച്ചിരിക്കുന്നത്.
ഷാര്‍ജയില്‍ സ്വകാര്യ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.വെള്ളിയാഴ്ച്ച പൊതു അവധിയുള്ളതിനാലാണ് അഞ്ച ദിവസം നീണ്ട വീക്കെന്‍ഡ് ലഭിക്കുന്നത്. എല്ലാ അവധികളും പ്രൈവറ്റ് സെക്ടറിനും ബാധകമാവും.
ഈ വര്‍ഷം ദേശീയ ദിനാചാരണത്തിന് യു.എ.ഇ അധികൃതർ പുതിയ നാമകരണം ചെയ്തിരുന്നു. ഈദുല്‍ ഇത്തിഹാദ് (ഐക്യത്തിന്‍റെ ആഘോഷം) എന്ന പേരിലായിരിക്കും ഇനി മുതലുള്ള ദേശീയ ദിനാചാരണം ആഘോഷിക്കപ്പെടുക.