യു എസ്: കൈക്കൂലിയും വഞ്ചനാ കേസും ചുമത്തി അദാനിക്കെതിരെ കുറ്റപത്രം ചുമത്തി കേസെടുത്തിരിക്കുകയാണ് ന്യുയോര്‍ക്ക് ഫെഡറല്‍ കോടതി. അദാനിയോടൊപ്പം ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളായ അനന്തരവന്‍ സാഗര്‍ അദാനി, സി.ഇ.ഒ. വിനീത് ജെയന്‍ തുടങ്ങിയവര്‍ക്കെതിരെയും കേസ് ചുമത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന ഇടപാടുകള്‍ക്കാണ് യു എസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടീച്ചത്.
കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അനധികൃതമായി ചില കരാറുകള്‍ ലഭിക്കാന്‍ കോടികളുടെ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. നിലവിലെ കേസനുസരിച്ച് അദാനി ഗ്രീന്‍ എനര്‍ജിക്ക് 12 ഗിഗാ വാട്ടിന്‍റെ സൗരോര്‍ജ്ജ പദ്ധതിക്ക് കരാര്‍ ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിലെ ജീവനക്കാര്‍ക്ക് 25 കോടി ഡോളറാണ്( 2100 കോടി രൂപ) അഴിമതി നല്‍കിയത്. ഈ അഴിമതിയും വ്യാജ കരാറും മറച്ചു വെച്ച് യു എസ് നിക്ഷേപകരില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും 25000 കോടി രൂപ (300 കോടി ഡോളര്‍) സമാഹരിച്ചുമെന്നുമാണ് കേസ്.
യു എസില്‍ ഊര്‍ജപദ്ധതിയായിരുന്നു ലക്ഷ്യം. വ്യാജ രേഖ കാണിച്ചുള്ള ഫണ്ട് സമാഹരണം നടന്നിരിക്കുന്നത് കിഴക്കന്‍ പ്രവിശ്യകളിലായതിനാലാണ് യു എസ് കോടതി കേസ് ഫയര്‍ ചെയ്തത്. ആരോപിതരില്‍ കബേയ്ന്‍സ് ഒഴികെയുള്ളവരെല്ലാം ഇന്ത്യയിലാണുള്ളത്.
ഇന്ന് കേസിന്‍റെ കാര്യം പുറത്ത് വന്നതോടെ കോടികളുടെ ഓഹരിയാണ് തകര്‍ന്നടിഞ്ഞത്. ഇതിന് മുമ്പ് ഹിഡന്‍ ബര്‍ഗിന്‍റെ ആരോപണ സമയത്തായിരുന്നു ഓഹരികള്‍ക്ക് വലിയൊരു മൂല്യ തകര്‍ച്ച നടന്നത്.
അമേരിക്കയിലെ നടപടി പുറത്ത് വന്നതിന് പിന്നാലെ കെനിയയില്‍ അദാനി ഗ്രൂപ്പ് ഒപ്പ് വെച്ച കരാറുറകള്‍ മുഴുവനും റദ്ദ് ചെയ്ത് കെനിയന്‍ പ്രസിഡണ്ട് വില്യം റൂട്ടോ പ്രഖ്യാപനം പുറപ്പെടീവിച്ചു. കെനിയയിലെ ജോമോ കെന്യാറ്റ വിമാനത്താവളമായിരുന്നു 30 വര്‍ഷത്തേക്ക് പാട്ടത്തിനെടുക്കാന്‍ അദാനി ഗ്രൂപ്പുമായി കരാറില്‍ ഒപ്പു വെച്ചത്.
ഏഷ്യയിലെ സമ്പന്നന്മാരില്‍ രണ്ടാമനാണ് ഗൗതം അദാനി. ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ വിശ്വസ്ഥനാണ്. അത് കൊണ്ട് തന്നെ ഈ കേസ് ഇന്ത്യന്‍ സര്‍ക്കാറിനെതിരെയുള്ള ഒരു പ്രതിഷേധവും കൂടിയാണ്.