സാവോപോളോ: ബ്രസീലില്‍ 62 പേരുമായി പറന്ന വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണു. അപകടം നടന്ന സ്ഥലത്ത് തീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. വിമാനത്തിലുണ്ടായിരുന്ന 62 പേരും മരണപ്പെട്ടു. വിമാനം നിലംപതിച്ച സ്ഥലത്ത് ചില വീടുകള്‍ക്ക് നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. പ്രാദേശിക മീഡിയകളാണ് വാര്‍ത്തകള്‍ പുറത്ത് വിട്ടത്.
ബ്രസീലിയന്‍ എയര്‍വൈസായ വോപാസ് ലിന്‍ഹാസ് ഏരിയസിന്‍റെ എടി ആര്‍ -72 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. കാസ്‌കാവില്‍ നിന്ന് സാവോ പോളയിലെ ഗ്വാറുലോസിലേക്കുള്ള യാത്രാ മദ്ധ്യേയായിരുന്നു അപകടം. നാല് ജീവനക്കാരടക്കം 64 പേര്‍ വിമാനത്തിലുണ്ടായിരുന്നു.
അപകടത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് വിമാന കമ്പനി അധികൃതര്‍ പറഞ്ഞു. അന്വേഷണം നടത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
വിമാനം നിലംപതിക്കുന്നതിന്‍റെയും കത്തുന്നതിന്‍റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വ്യാപകമായി ഓടുന്നുണ്ട്.