പാരിസ്: 57കിലോഗ്രാം പുരുഷ ഗുസ്‌തിയില്‍ അമന്‍ സെഹ്‌റാവത്തിന് വെങ്കലം. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറിലെത്തി. വിനേഷ് ഫോഗട്ടിന്‍റെ വിധി വരാനിരിക്കെ അമന്ന് ലഭിച്ച ഈ നേട്ടം ഇന്ത്യക്ക് ഏറെ ആശ്വാസവും കൂടിയാണ്.
പോര്‍ട്ടോറിക്കയുടെ ഡാരിയന്‍ ക്രൂസിനെ 13-5ന് തോല്‍പ്പിച്ചാണ് അമന്‍ മെഡല്‍ നേട്ടം സ്വന്തമാക്കിയത്. ആദ്യം ഡാരിയന്‍ മുന്നിലായിരുന്നെങ്കിലും ശക്തമായ പോരാട്ടത്തിലൂടെ വിജത്തിലെത്തുകയായിരുന്നു.
2023 ഏഷ്യന്‍ ഗെയിംസിലും വെങ്കല മെഡലായിരുന്നു അമന്‍റെ നേട്ടം. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം ലഭിക്കുകയും ചെ്‌തിട്ടുണ്ട്. ഹരിയാന സ്വദേശിയായ അമന്‍ ഇന്ത്യന്‍ ഗുസ്‌തി ടീമിലെ ഏക പുരുഷ സാന്നിധ്യവും കൂടിയാണ്.