മുകേഷ് അംബാനി ധനികരായ ഇന്ത്യക്കാരില്‍ ഒന്നാമന്‍
ദുബായ്: ഫോബ്‌സ് പുറത്ത് വിട്ട ശതകോടീശ്വര പട്ടികയില്‍ 34,200 കോടി ഡോളര്‍ ആസ്തിയുമായി ടെസ്ല, സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് ഒന്നാമനായി തെരെഞ്ഞെടുക്കപ്പെട്ടു. 21,600 കോടി ഡോളർ ആസ്തിയോടെ മെറ്റാ മേധാവി സുക്കര്‍ബര്‍ഗ് രണ്ടാം സ്ഥാനത്തെത്തി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ (21,500) പിന്തള്ളിയാണ് അദ്ദേഹം രണ്ടാം സ്ഥാനത്തെത്തിയത്. ഓറക്കിളിന്‍റെ ലാറി എലിസണ്‍ (19,200 കോടി ഡോളര്‍), ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡ് എല്‍ വി എം എച്ചിന്‍റെ മേധാവി ബെര്‍ണാഡ് ആര്‍ണോയും കുടുംബവും (17,800 കോടി ഡോളര്‍) എന്നിവര്‍ യഥാക്രമം നാല്, അഞ്ച് സ്ഥാനത്തെത്തി.
ഇന്ത്യക്കാരില്‍ ഒന്നാമനായി 9250 കോടി ഡോളര്‍ ആസ്തിയോടെ മുകേഷ് അംബാനി തെരെഞ്ഞെടുക്കപ്പെട്ടു. ലോക പട്ടികയില്‍ അദ്ദേഹം 18ാം സ്ഥാനത്താണ്. ഗൗതം അദാനി (5630 കോടി ഡോളര്‍), ജിന്‍ഡാല്‍ ഗ്രൂപ്പ് മേധാവി സാവിത്രി ജിന്‍ഡാല്‍ (3550 കോടി ഡോളര്‍), എച്ച് എല്‍ സി സ്ഥാപകന്‍ ശിവ് നാടാര്‍ (3450 കോടി ഡോളര്‍) എന്നിവരാണ് ആദ്യ പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യക്കാര്‍.
മലയാളികളില്‍ 550 കോടി ഡോളര്‍ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി ഒരിക്കല്‍ കൂടി ഒന്നാമനായി തെരെഞ്ഞെടുക്കപ്പെട്ടു. ലോക പട്ടികയില്‍ അദ്ദേഹം 639ാം സ്ഥാനത്താണ്. ജെംസ് എഡ്യുക്കേഷന്‍ മേധാവി സണ്ണിവര്‍ക്കി, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ആര്‍വി ഗ്രൂപ്പ് മേധാവി രവി പിള്ള, ജോയ് ആലുക്കാസ് എന്നിവരാണ് ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടിയ മലയാളി സമ്പന്നര്‍.