ന്യൂഡല്‍ഹി: ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട വഖഫ് ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഭേദഗതി ബില്ല് ഭരണ പക്ഷം അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധം കാരണം ബില്ല് പാര്‍ലമെന്‍റില്‍ പാസ്സായിട്ടില്ല. സര്‍ക്കാര്‍ ഭൂമിയില്‍ പോലും വഖഫ് അവകാശ വാദം ഉന്നയിക്കുന്നുവെന്ന് വഖഫ് ബില്‍ അവതരിപ്പിച്ച മന്ത്രി കിരണ്‍ റിജിജു ശക്തമായ ഭാഷയില്‍ തുറന്നടിച്ചപ്പോള്‍ അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ഗൗരവ് ഗൊഗോയ് ആയിരുന്നു ആദ്യമായി എതിര്‍ത്ത് സംസാരിച്ചത്.
ഭരണഘടന വിരുദ്ധമായ കാര്യമാണ് കേന്ദ്രം ചെയ്യുന്നതെന്നും ന്യൂനപക്ഷങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങളുെട അവകാശങ്ങളെ നിഷേധിക്കുന്നതാണ് ബില്ലെന്നും അദ്ദേഹം ആരോപിച്ചു. ബില്ലില്‍ വിശദമായ ചര്‍ച്ച നടന്നുവെന്ന കേന്ദ്ര മന്ത്രിമാരുടെ അവകാശ വാദവും അദ്ദേഹം തള്ളി. പ്രതിപക്ഷം മുന്നോട്ട് വെച്ച ഒരു കാര്യം പോലും പരിഗണിക്കാതെയാണ് ബില്ല പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്.
അതേ സമയം ടിഡിപിയും ജെഡിയും ബില്ലിനെ അനുകൂലിച്ചു. ബില്ലിനെ എതിര്‍ത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയും ശക്തമായ ഭാഷയില്‍ സംസാരിച്ചു. നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും പ്രതിപക്ഷത്തിന്‍റെ ആശങ്കകള്‍ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബില്ലിന്‍റെ ദൂശ്യഫലങ്ങളെ കുറിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും സഭയില്‍ സംസാരിച്ചു. യഥാര്‍ത്ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നായിരുന്നു പ്രേമചന്ദ്രന്‍ പറഞ്ഞത്. അദ്ദേഹത്തിന്‍റെ വാദം തള്ളി അമിത് ഷായും പ്രതികരിച്ചു. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ബില്ല് അവതരിപ്പിച്ചതെന്നും അമിത് ഷാ തുറന്നടിച്ചു. ബില്ലിന്‍ മേലുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്‍റില്‍ പുരോഗമിക്കുകയാണ്.
വഖഫ് ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്‍റെ ബില്‍ അവതരണത്തിന് പിന്നാലെയായിരുന്നു സ്റ്റാലിന്‍ കത്തയച്ചത്. ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസ്സാക്കിയരുന്നു.