ടെല്‍ അവീവ്: മുന്‍ ഹമാസ് തലവന്‍ യഹ്യാ സിന്‍വാറിന്‍റെ സഹോദരനും നിലവിലെ ഹമാസ് തലവനുമായ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു വെളിപ്പെടുത്തി. ഈ മാസം ആദ്യത്തില്‍ തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ അന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. വാര്‍ത്തയോട് ഹമാസും പ്രതികരിച്ചിട്ടില്ല. ഇതിന് മുമ്പ് 2014ല്‍ ഇസ്രയേല്‍ ഗാസ യുദ്ധത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടെങ്കിലും ഇത് തെറ്റാണെന്ന് ഹമാസ് വ്യക്തമാക്കുകയായിരുന്നു.
യഹ്യാ സിന്‍വാറിന്‍റെ കൊലപാതകത്തിന് ശേഷമാണ് മുഹമ്മദ് സിന്‍വാറ് ഹമാസ് തലവനായി തെരെഞ്ഞെടുക്കപ്പെട്ടത്. ഗാസയിലെ സൈനീക വിഭാഗത്തിന്‍റെയും രാഷ്ട്രീയ കമാന്‍ഡിന്‍റെയും ചുതലയും കൂടി അദ്ദേഹം വഹിച്ചിരുന്നു.
ഖാന്‍ യൂനിസ് അഭയാര്‍ത്ഥി ക്യാമ്പിലാണ് മുഹമ്മദ് സിന്‍വാർ ജനിക്കുന്നത്. 1991ലായിരുന്നു അദ്ദേഹം ഹമാസിന്‍റെ സൈനീക വിഭാഗത്തിലേക്ക് ചേരുന്നത്. 2023ല്‍ ഇസ്രയേലിനെതിരില്‍ നടത്തിയ ആക്രമണങ്ങളുടെ സൂത്രധാരന്മാരിലൊരാളും കൂടിയാണ് അദ്ദേഹം.