ന്യൂഡല്‍ഹി: ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധാന്തരീക്ഷത്തില്‍ സമാധാനത്തിന്‍റെ സന്ദേശമയുര്‍ത്തി അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെന്നാണ് അദ്ദേഹം തന്‍റെ സമൂഹമാധ്യമമായ ട്രൂത് സോഷ്യലില്‍ പങ്കുവെച്ചത്. ഇരു രാജ്യങ്ങളും ഉടനെ വെടിനിര്‍ത്തും. രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും ഈ തീരുമാനത്തിന് അംഗീകരിച്ചത്. ഇരു രാജ്യങ്ങളുടെയും ബുദ്ധിപരമായി ഈ തീരുമാനത്തെ ഞാന്‍ അഭിനന്ദിക്കുന്നു.
ട്രംപിന്‍റെ സന്ദേശത്തിന് പിന്നാലെ ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക നിലപാടി വിശദീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് 3.35ന് പാക്കിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്ത്യന്‍ ഡിജിഎംഒയുമായി ഫോണില്‍ സംസാരിച്ചിരുന്നു. വൈകുന്നേരം അഞ്ച് മണി മുതല്‍ ഇരു രാജ്യയങ്ങളുടെ എല്ലാ വെടിവെയ്പ്പുകളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. ഈ മാസം 12 ഇരു രാജ്യങ്ങള്‍ തമ്മില്‍ വീണ്ടും ചര്‍ച്ച നടക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്നലെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പാക്കിസ്ഥാന്‍ സൈനിക മേധാവി അസീം മുനീറുമായും ചർച്ച നടത്തിയിരുന്നതായി റിപ്പോർട്ടുകള്‍ വന്നിരുന്നു.
ഫെബ്രുവരി 26ന് പഹല്‍ഗാമില്‍ നടന്ന ഭീകര ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇരു രാജ്യങ്ങള്‍ക്കിടയില്‍ യുദ്ധം തുടങ്ങിയത്. അന്ന് 26 ജീവനുകളായിരുന്നു ആക്രമണത്തില്‍ പൊലിഞ്ഞു പോയത്.