ഇസ്ലാമാബാദ്: ഇന്ത്യ-പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ പാക്കിസ്ഥാനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് വിമാന കമ്പനകിള്‍ അറിയിച്ചു. ഇന്ന് മുതല്‍ എമിറേറ്റ്‌സിന്‍റെ വിമാനങ്ങള്‍ പാക്കിസ്ഥാനിലേക്കും തിരിച്ചും സര്‍വ്വീസ് ആരംഭിക്കുമെന്നും എമിറേറ്റ്‌സ് ഔദ്യോഗിക വിഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ ഇത്തിഹാദും സര്‍വ്വീസ് പുനരാരംഭിക്കും.
പതിവു പോലെയുള്ള മുഴുവന്‍ സര്‍വ്വീസുകളുമാണ് ഇരു വിമാനങ്ങളും തുടരുമെന്ന് അറിയിച്ചത്. ഇതില്‍ മാറ്റമുണ്ടായാല്‍ ഔദ്യോഗിക പ്രതിനിധികള്‍ യാത്രക്കാരെ അറിയിക്കും . അതേ സമയം എയര്‍ അറേബ്യ സാഹചര്യം വിലയിരുത്തി മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്ന് അറിയിച്ചു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ യുദ്ധ സാഹചര്യമായിരുന്നു വിമാന സര്‍വ്വീസുകള്‍ പാക്കിസ്ഥാനിലേക്ക് നിര്‍ത്തി വെച്ചത്. ഇന്ത്യയിലെ 32 വിമാനത്താവളത്തിലേക്കും സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു. ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകളുടെ കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇവര്‍ പുറത്ത് വിട്ടിട്ടില്ല. ഇന്നലെ ഇരു രാജ്യങ്ങളും വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ധാരണയായത്.