പ്രതിരോധ സമയത്തുണ്ടായ ഫുജൈറയിലെ തീ നിയന്ത്രണ വിധേയം
ഇറാഖിലെ കോണ്‍സുലേറ്റ് ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്
ഇറാഖ്/യുഎഇ: യുദ്ധത്തി ഭീകതയും അനിശ്ചിതത്വും ഒരു മാറ്റവുമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമവും അത് പ്രതിരോധിക്കലും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഇന്ന് രാവിലെയായിരുന്നു ഇഖാഖിലെ യഎഇ കോണ്‍സുലേറ്റ് ജനറലിനെതിരെയുള്ള ആക്രമണം അരങ്ങേറിയത്. ഇറാഖിലെ കുര്ഖിസ്ഥാനില് സ്ഥിതി ചെയ്യുന്ന യുഎഇ കോണ്‍സുലേറ്റിന് നേരെയായിരുന്നു ഡ്രോണാക്രമം. ഇത് രണ്ടാം തവണയാണ് ആക്രമണം നടക്കുന്നത്. രണ്ട് പേര്‍ക്ക് പരിക്കുണ്ട്. സംഭവത്തെ ജിസിസയും യുഎഇയും ശക്തമായി അപലപിച്ചു.
ഇന്ന് രാവിലെ നടന്ന ഫുജൈറയിലെ ഡ്രോണ്‍ ആക്രമണം വിജയകരമായി പ്രതിരോധിച്ചു. പ്രതിരോധ സമയത്തുണ്ടായ ഡ്രോണിന്റെ അവശിഷ്ടം വീണത് കാരണമുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമെന്ന് അധികൃതര്‍ അറിയിച്ചു. ആളപായമൊന്നും അതില്‍ റിപ്പോര്‍ട്ട് ച്യെപ്പെട്ടിട്ടില്ല.
ഇന്ന് മാത്രം യുഎഇക്കെതിരെ ഇറാന് അഴിച്ചു വിട്ട 9 ബലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും യുഎഇ വിജയകരമായി പ്രതിരോധിച്ചു. ആര്‍ക്കും ആളപായമോ പരിക്കോ സംഭവിച്ചിട്ടില്ല. അതേ സമയം വ്യാജ ന്യൂസുകള്‍ പരത്തുന്നതിനെതിരെയും വീഡിയോ ഷൂട്ട് ചെയ്യുന്നതിനെയും ഷയര്‍ ചെയ്യുന്നതിനെയും യുഎഇ ശക്തമായി പ്രതികരിച്ചു.