അബൂദാബി/ ടെഹ്റാന്: യുദ്ധം മൂര്‍ദ്ധന്യാവസ്ഥയിലേക്ക് നീങ്ങുമെന്ന സാഹചര്യത്തില്‍ ഒരല്‍പ്പം ആശ്വാസം നല്കുന്ന വാര്‍ത്തയാണ് അല്‍പ്പം മുമ്പ് ഇറാന് വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ടിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള ഏത് നടപടികളും സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി അറിയിച്ചു. നിലവില്‍ അറബ് രാജ്യങ്ങളുമായി തുടരുന്ന നയതന്ത്രബന്ധം തുടരുക തന്നെ ചെയ്യുമെന്നും ഇറാന് വ്യക്തമാക്കി.
യുദ്ധം കാരണം രണ്ട് പ്രാവശ്യം മാറ്റിവെച്ച സിബിഎസ്സി പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഒഴിവാക്കിയതായി സിബിഎസ്സി ഔേേദ്യാഗികമായി അറിയിച്ചു. മാര്‍ച്ച് തുടക്കത്തില്‍ നടക്കേണ്ടിയിരുന്ന പരീക്ഷ മാര്‍ച്ച് 9 ലേക്കും പിന്നീട് 16ലേക്കും മാറ്റുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ പരീക്ഷ നടത്താന്‍ അനുകൂലമല്ലാത്തതിനാല്‍ എല്ലാ പരീക്ഷകളും ഒഴിവാക്കുകയാണെന്നാണ് സിബിഎസ്സി അറിയിച്ചത്. ‘മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ 6വരെ നടക്കാനിരുന്ന എല്ലാ സിബിഎസ്സി പരീക്ഷകളും ബഹറൈന്‍, ഇറാന്, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദീ അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ ഒഴിവാക്കുന്നു’ എന്നായിരുന്നു സിബിഎസ്സി പുറത്ത് വിട്ട സര്‍ക്കുലറിലുള്ളത്. വിദ്യാര്‍ത്ഥികള്‍ അവരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ വേണ്ടി രജിസ്റ്റര്‍ ചെയ്ത സ്കൂളുമായി നിരന്തരം ബന്ധമുണ്ടായിരിക്കുകയെന്നും അവര്‍ അറയിച്ചു.
കുട്ടികളുടെ സംരക്ഷണമാണ് രാജ്യത്തിന്റെ ഏറ്റവും മുന്‍ഗണന ഘടകമെന്ന് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അറിയിച്ചു. ഇന്ന് എമിറാത്തി ശിശുദിന ആചരണത്തിന്റെ ഭാഗമായാണ് അദ്ദേഹം തന്റെ പ്രസ്താവന അറിയിച്ചത്. ഈ വര്‍ഷം കുടുംബ വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തിലും ഇന്നത്തെ പ്രത്യേക ദിവസത്തിന്റെ ആഘോഷത്താലും രാജ്യത്തുള്ള മുഴുവന്‍ കുട്ടികള്‍ക്കുള്ള സുരക്ഷ തന്നെയാണ് രാജ്യം അനുശാസിക്കുന്നത്. അതോടൊപ്പം ഈ രാജ്യത്തോടുള്ള സ്നേഹവും കടപ്പാടും അവരുടെ മനസ്സിലും ഹൃദയത്തിലും സദാ സമയവുമുണ്ടാവട്ടേ എന്നും അദ്ദേഹം പ്രത്യാശിച്ചു.