ആദ്യം പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായി ഇരു രാജ്യ പ്രതിനിധികളുടെ കൂടിക്കാഴ്ച
ഇസ്ലാമാബാദ്: നിർണ്ണായക ചർച്ചയ്ക്ക് ഇരു രാജ്യ പ്രതിനിധികളും ഇസ്ലാമാബാദിലെത്തിയിട്ടുണ്ട്. ഇറാന്‍ പ്രതിനിധികള്‍ പാക്കിസ്ഥാനിലിറങ്ങുന്ന വീഡിയോ ഔദ്യോഗിക എക്സ് അക്കൌണ്ടില്‍ പാക്കിസ്ഥാന്‍ പങ്കുവെച്ചിട്ടുണ്ട്. പാർലമെന്‍ററി നേതാവ് ബാഗർ ഖലീബഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ച്ചിയുമാണ് ഇറാനെ പ്രതിനിധീകരിച്ച് എത്തിയത്. സ്വീകരിക്കാനായി ചീഫ് ആർമി ഓഫീസർ അസീം മുനീറും ആഭ്യന്തര മന്ത്രി അബ്ബാസ് നഖ് വിയും എയർപ്പോർട്ടിലെത്തി
യുഎസ് പ്രതിനിധികളും എത്തിയതാണ് റിപ്പോർട്ടുകള്‍. ജെഡി വാന്‍സ് നേതൃത്വം നല്‍കുന്ന സംഘമാണ് ചർച്ചയ്ക്ക എത്തുന്നത്.
ചർച്ച വൈകാനാണ് സാധ്യതയെന്ന് പാക്കിസ്ഥാന് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ആദ്യം ഇരു സംഘങ്ങളും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ശരീഫുമായി കൂടിക്കാഴ്ച്ച നടത്തും. അതിന് ശേഷമായിരിക്കും ചർച്ചകള്‍ ആരംഭിക്കുക
ഇസ്ലാമാബാദില്‍ ഇന്ന് നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കനത്ത സുരക്ഷയും രാജ്യ തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.