യുഎഇ/മസ്ക്കറ്റ്: യുദ്ധം 14ാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളൊക്കെ പ്രതിരോധം ശക്തമാക്കിക്കൊണ്ടിരിക്കുന്നു. ദിനം പ്രതിയുള്ള ആക്രമണത്തിന് യാതൊരുവിധ മയവും ഇറാന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പക്ഷേ ജനത്തിന്റെ സുരക്ഷയാണ് മുഖ്യമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ പറയുന്നുണ്ട്. അമേരിക്കന്‍ താവളങ്ങള്‍ പൂട്ടുന്നത് വരെ യുദ്ധം തുടരുമെന്നാണ് ഇന്നലെ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈ അറിയിച്ചത്
യുദ്ധത്തിനിടെ ജനത്തെ പരിഭ്രാന്തപ്പെടുത്തുന്ന ഒന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്നുണ്ടാവരുതെന്ന് യുഎഇ ഒന്നും കൂടി ഊന്നിപ്പറഞ്ഞു. അഭ്യൂഹം പരത്തിയാല്‍ കടുത്ത നടപടിക്കൊരുങ്ങുമെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഒരു കാരണവശാലും പങ്കുവെക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്നും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ഫെഡറല്‍ പ്രൊസിക്യൂഷന് പ്രസിഡണ്ട് ഖാലിദ് അല്‍ മദനി അറിയിച്ചു. ഔദ്യോഗിക കാര്യങ്ങള്‍ അറിയിക്കല്‍ ഉത്തരവാദിത്തമാണ് പക്ഷേ അഭ്യൂഹം പരത്തല്‍ പാതകവും. ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഊഹാപോഹങ്ങളുണ്ടായല് ജനങ്ങള്‍ക്ക് മാനസിക പരിഭ്രാന്തിയുണ്ടാകും. വാര്‍ത്തകള്‍ വളച്ചൊടിക്കാനും അധിശയോക്തി പടര്‍ത്താനോ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഒമാനില്‍ നടന്ന ഡ്രോണാക്രമണത്തില്‍ രണ്ട് താമസക്കാര്‍ക്ക് ദാരുണാന്ത്യമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. ഇറാനില്‍ നിന്നുള്ള രണ്ട് ഡ്രോണുകളില്‍ ഒന്ന് അല്‍ അവാഹി ഇന്‍ഡസ്ട്രിയല്‍ ഭാഗത്താണ് പതിച്ചത്. ഇവിടെ രണ്ട് പേര് മരണപ്പെടുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ഡ്രോണ്‍ ഒരു തുറന്ന സ്ഥലത്ത് പതിക്കുകയായിരുന്നു. ഇവിടെ അത്യാഹിതമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേ സമയം താമസക്കാരും പൗരന്മാരും അഭ്യൂഹങ്ങള്‍ ഷയര്‍ ചെയ്യുന്നതില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് അധികൃതര്‍ അറിയി്ച്ചു.