ഹെലികോപ്റ്ററില്‍ കൊല്ലപ്പെട്ട എമിറാത്തി പൈലറ്റുമാരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ശൈഖ് ഹംദാന്‍.
ഹോര്‍മുസ് കടലിടുക്ക് അടച്ചു കിടക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഈ
ഇന്ന് യുഎഇയില്‍ 10 മിസൈലുകളും 26 ഡ്രോണുകളും പ്രതിരോധിച്ചു
അബൂദാബി/ടെഹ്‌റാന്‍: ഇറാന്‍-അമേരിക്ക-ഇസ്രയേല്‍ യുദ്ധം ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ആഘാതം സൃഷ്ടിക്കുമ്പോള്‍ വളരെ ആശ്വാസകരമായ തീരുമാനങ്ങളുമായി യുഎഇ വീണ്ടും രംഗത്തെത്തി. നാട്ടിലെത്തി വിസ കാലാവധി കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാതെ വീണ്ടും യുഎഇയിലേക്ക് തിരിച്ചുവരാം. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് നാട്ടിലെത്തിയാലും 30 ദിവസത്തെ ഗ്രേസ് പിരീഡ് ബാധകമായിരിക്കും. ഇത് ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലത്തേക്കാണ് ബാധകമായിരിക്കും. നിലവിലെ സാഹചര്യത്തിലെ പ്രതിസന്ധി മറികടക്കാനാണ് പുതിയ തീരുമാനം.
ഇന്ന് മാത്രം യുഎഇയില്‍ 10 ബലിസ്റ്റിക്ക് മിസൈലുകളും 26 ഡ്രോണുകളും പ്രതിരോധിച്ചതായി യുഎഇ അധികൃതര്‍ അറിയിച്ചു. ഇന്നത്തെ ഡ്രോണാക്രമണങ്ങളില്‍ ദുബായ് ക്രീക്കിലെ കെട്ടിടത്തിലും ശൈഖ് സായിദ് റോഡിന് മുന്നിലുള്ള കെട്ടിടത്തിലേക്കും പതിച്ചിട്ടുണ്ട്. ആളപായമെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്നലെ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരണപ്പെട്ട രണ്ട് എമിറാത്തി പൗരന്മാരുടെ മയ്യിത്തുകള്‍ ഖബറടക്കി. ഇന്ന് ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ മരണപ്പെട്ടവരുടെ കുടുംബാങ്ങളെ കണ്ടു ആശ്വാസമര്‍പ്പിച്ചു. അല്‍ ഐനില്‍ സംഘടിപ്പിക്കപ്പെട്ട ദീവാന്‍ മജ്‌ലിസില്‍ ചെന്നാണ് അദ്ദേഹം ആശ്വാസമര്‍പ്പിച്ചു.

ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഈ ആദ്യമായി പ്രസ്സ് മീഡിയകളെ അഭിമുഖീകരിച്ച് സംസാരിച്ചു. ‘അയല്‍ രാജ്യങ്ങളുമായി എന്നും ബന്ധം കാത്ത് സൂക്ഷിക്കുമെന്നും പക്ഷേ അയല്‍ രാജ്യത്തുള്ള യുഎസ് എയര്‍ ബേസുകള്‍ ആക്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലുള്ള അമേരിക്കന്‍ താവളങ്ങള്‍ പൂട്ടുന്നത് വരെ ആക്രമണം തുടരുമെന്നും ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
നിലില്‍ ഇറാന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ പെരുന്നാളുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട പരിപാടികളും കല്ല്യാണ പരിപാടികളും അടുത്ത അറിയിപ്പ് ഉണ്ടാവുന്നത് വരെ നിരോധിച്ചതായി കുവൈത്ത് അധികൃതര്‍ അറിയിച്ചു.