By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ലോകത്തിന്‍റെ നെറുകയ്യില്‍ ഇന്ത്യ: ട്വന്‍റി ലോകകപ്പില്‍ മൂന്നാം കിരീടം , കിവികളെ 96 റണ്‍സിന് തോല്‍പ്പിച്ചു, സഞ്ജു സാംസണ്‍ പ്ലേയർ ഓഫ് ദ ടൂർണമെന്‍റ്
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ലോകത്തിന്‍റെ നെറുകയ്യില്‍ ഇന്ത്യ: ട്വന്‍റി ലോകകപ്പില്‍ മൂന്നാം കിരീടം , കിവികളെ 96 റണ്‍സിന് തോല്‍പ്പിച്ചു, സഞ്ജു സാംസണ്‍ പ്ലേയർ ഓഫ് ദ ടൂർണമെന്‍റ്
IndiaInternaltionalSports

ലോകത്തിന്‍റെ നെറുകയ്യില്‍ ഇന്ത്യ: ട്വന്‍റി ലോകകപ്പില്‍ മൂന്നാം കിരീടം , കിവികളെ 96 റണ്‍സിന് തോല്‍പ്പിച്ചു, സഞ്ജു സാംസണ്‍ പ്ലേയർ ഓഫ് ദ ടൂർണമെന്‍റ്

vishwalokam.com@gmail.com
Last updated: 2026/03/08 at 6:49 PM
vishwalokam.com@gmail.com
Share
3 Min Read
SHARE

ജസ്പ്രീത് ബുമ്രയ്ക്ക് പ്ലയര്‍ ഓഫ് ദി ഫൈനല്‍ പുരസ്‌കാരം

അഹമ്മദാബാദ്: ഇത് ചരിത്ര നിമിഷം, ലോക മലയാളികള്‍ക്ക് ആത്മാഭിമാനത്തിന്‍റെ ദിവസം കൂടിയാണിത്. ഒരു മലയാളി താരം ഇന്ത്യന്‍ ടീമിനെ ലോകകപ്പ് കിരീടം ചൂടാന്‍ പ്രാപ്തനാക്കിയ അതുല്യ മുഹൂര്‍ത്തം. സഞ്ജുവെന്ന തിരുവനന്തപുരക്കാരന്‍റെ തോളിലേറി ഇന്ത്യ ചരിത്രത്തിന്‍റെ നെറുകയ്യിലെത്തി. ട്വിന്‍റി ലോകകപ്പ് ചരിത്രത്തില്‍ മൂന്നാം കിരീടം ചൂടി എക്കാലത്തെയും ചാംപ്യന്‍മാറായി ഇന്ത്യ മാറി. കലാശപ്പോരില്‍ കിവികളുടെ ചിറകരിഞ്ഞു തീര്‍ക്കുകയായിരുന്നു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് സൂര്യയുടെ പട മൂന്നാം ലോകകപ്പില്‍ മുത്തമിട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 255 റണ്‍സാണ് അടിച്ചു കൂട്ടിയത്. തീരെ പൊരുതുക പോലുമില്ലാതെ മറുപടി ബാറ്റംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

ഈ വിജയത്തിന് മറ്റൊരു പ്രത്യകത കൂടി പറായനുണ്ട്. ഞായറാഴ്ച്ച നടന്ന വേള്‍ഡ് കപ്പ് ഫൈനലില്‍ ആദ്യ വിജയവും കൂടിയായിരുന്നു ഇത്. 2003,2014 ട്വിന്‍റി ലോകകപ്പ്,2023 ഏകദിന ലോകകപ്പ് എന്നീ ഫൈനല്‍ മത്സരങ്ങളില്‍ ഇന്ത്യ തോറ്റതൊക്കെ ഞായറാഴ്ച്ചയായിരുന്നു. ഇന്ത്യ വിജയിച്ച 1983, 2011 ഏകദിന ലോകകപ്പ്, 2024 ട്വിന്‍റി ലോകകപ്പ് ഫൈനല്‍ എന്നിവ തിങ്കളാഴ്ച്ചയും 2007 ലോകകപ്പ് ശനിയാഴ്ച്ചയും കൂടിയായിരുന്നു നടന്നത്.

ചേട്ടന്‍ സുപ്പറാ..
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക സഞ്ജുവിന്‍റെ അഭിഷേക് ഷര്‍മ്മയുടെയും സ്വപ്‌ന തുല്യമായ തുടക്കമായിരുന്നു. ഇരുവരും 6 ഓവറില്‍ അടിച്ചെടുത്തത് 90 റണ്‍സ് .8 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ നൂറ് കവിഞ്ഞിരുന്നു. തുടക്കം മുതല്‍ തന്നെ അടിയുടെ പൂരമായിരുന്നു അഹമ്മദാബാദ് നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ അരങ്ങേറിത്. ആദ്യം പുറത്തായ അഭിഷേക് 21 പന്തില്‍ 52 റണ്‍സുമായാണ് പുറത്തായത്. പിന്നീട് വന്ന ഇഷാന്‍ കിഷനും ഒട്ടും കുറച്ചില്ല. പന്തെറിഞ്ഞ ന്യൂസിലാന്‍ഡ് താരങ്ങല്‍ വിയര്‍ത്തോടേണ്ടി വന്നു. 46 പന്തില്‍ 8 സിക്‌സും 5 ഫോറുമായി 89 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. ഇശാന്‍ കിഷന്‍ 25 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായി. അവസാം ശിവം ദുബയുടെ താണ്ഡവമായിരുന്നു. അവസാന ഓവറില്‍ ദുബെ അടിച്ചെടുത്തത് 24 റണ്‍സാണ്. ആറു പന്തില്‍ അഞ്ചും ബൗണ്ടറിയിലെത്തിച്ചായിരുന്നു അവസാന ഓവര്‍ ശിവം ദുബെ അടിച്ചെടുത്തത്. ന്യൂസിലാന്‍ഡിന വേണ്ടി നീഷം മൂന്ന് വിക്കറ്റ് വീഴ്ത്തി.

ബുമ്രായുധത്തില്‍ തരിപ്പണമായി കിവികള്‍
മറുപടി ബാറ്റിംഗിനിറങ്ങിയ കിവികള്‍ക്ക് ഒരു നിമിഷം പോലം വിജയ സാധ്യത കല്‍പ്പിക്കാനായില്ല. തുടക്കത്തില്‍ തന്നെ ഫിന്‍ അല്ലെനെ നഷ്ടപ്പെട്ട ന്യൂസിലാന്‍ഡിന് അടുത്ത ഓവറില്‍ തന്നെ രച്ചിന്‍ രവീന്ദ്രനും നഷ്ടപ്പെട്ടു. അല്ലെനെ അക്‌സര്‍ പുറത്താക്കിയപ്പോള്‍ രച്ചിന്‍ രീവന്ദ്രയെ ബുമ്ര ഇശാന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് വന്ന ഫിലിപ്‌സിനെ അക്‌സര്‍ പുറത്താക്കിയപ്പോള്‍ മാര്‍ക്ക് ചാപ്മാനെ ഹര്‍ദിക്ക് ക്ലീന്‍ ബോള്‍ഡാക്കുകയായിരുന്നു. ന്യൂസിലാന്‍ഡ് നിരയില്‍ ഒരു വശത്ത് ടീമിനെ ജയം സമ്മാനിക്കാനായ് ശ്രമിച്ച ടിം സീഫെറ്രിനെ വരുണ്‍ ചക്രവര്‍ത്തിയും പുറത്താക്കി. ന്യൂസിലാന്‍ഡിന് വേണ്ടി 52 റണ്‍സെടുത്ത ടിം സീഫര്‍ട്ട് തന്നെയാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഡാര്‍ലി സാന്‍റ്നർ 35 പന്തില്‍ 43 റണ്‍സ് സ്വന്തമാക്കി. ബുമ്രയുടെയും അക്‌സറിന്‍റെയും തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. ജസ്പ്രീത് ബുമ്ര 4 വിക്കറ്റും അക്‌സര്‍ പട്ടേല്‍ 3 വിക്കറ്റും സ്വന്തമാക്കി.

Jasprit Bumrah of India, Ishan Kishan of India, Suryakumar Yadav, the captain of India, and Team India are present during the ICC Men’s T20 World Cup India & Sri Lanka 2026 Super 8 – match 12 between India and West Indies at Eden Gardens in Kolkata, India, on March 1, 2026. (Photo by Shubhajit Roy Karmakar/NurPhoto via Getty Images)

റെക്കോര്‍ഡുകള്‍ പെയ്തിറങ്ങിയ രാത്രി
ഈ ലോകകപ്പ് ഇന്ത്യ ചരിത്രത്തിലേക്ക് പുതിയ ഒരുപാട് നാഴികകല്ലുകളാണ് എഴുതിചേര്‍ക്കപ്പെടുന്നത്. ട്വിന്‍റി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടം ചൂടിയ ടീം. രണ്ട് കിരീടം നേടിയ ഇംഗ്ലണ്ടിനെയും വിന്‍ഡീസിനെയും ഇന്ത്യ മറികടന്നു. ട്വിന്‍റി ലോകകപ്പ് സ്വന്തം നാട്ടില്‍ ഉയര്‍ത്തുന്ന ജേതാക്കള്‍, ലോകകപ്പ് നിലനിര്‍ത്തുന്ന രാജ്യം. ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഹാട്രിക് കിരീടവും ഇന്ത്യ തങ്ങളുടെ പേരില്‍ സ്വന്തമാക്കി 2024ലെ ട്വിന്‍റി ലോകകപ്പും, 2025ലെ ചാംപ്യന്‍സ് ട്രോഫിയും 2026ലെ ഈ ലോകകപ്പുമാണ് തുടര്‍ച്ചായി ഇന്ത്യ സ്വന്തമാക്കിയ ഐസിസി കീരീടങ്ങള്‍.

You Might Also Like

ബംഗാള്‍ മമതയെ കൈവിടുമോ? തമിഴ്‌നാടില്‍ സ്റ്റാലിന്‍ വാഴും? കേരളം യുഎഡിഎഫിനൊപ്പം- എക്‌സിറ്റ് പോളുകള്‍ പുറത്ത് വരുമ്പോള്‍

എണ്ണ വിപണിയെ ഞെട്ടിച്ച് യുഎഇയുടെ പുതിയ പ്രഖ്യാപനം, ഒപെക്ക് അംഗത്വം രാജിവെച്ചു, മെയ് 1 മുതല്‍ പ്രാബല്യത്തില്‍

മുംബൈയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരണപ്പെട്ടു, തണ്ണിമത്തന്‍ മരണ കാരണം? ദുരൂഹതയില്‍ അന്വേഷണം

ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റ് അത്താഴ വിരുന്നില്‍ വെടിവെയ്പ്പ്, പ്രതിയെ പോലീസ് പിടികൂടി, സംഭവത്തെ അപലപിച്ച് ലോക രാജ്യങ്ങള്‍

വാങ്കഡയില്‍ സഞ്ജു തൂക്കി, ഹോം ഗ്രൗണ്ടില്‍ തകര്‍ന്നടിഞ്ഞ് മുംബൈ, 2026 ഐപിഎല്ലിലെ രണ്ടാം സെഞ്ചുറിയുമായി ചേട്ടന്‍

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com March 8, 2026 March 8, 2026
Share This Article
Facebook Twitter Copy Link Print
Previous News അയല്‍ രാജ്യങ്ങളോടുള്ള അക്രമണങ്ങളില്‍ മാപ്പ് ചോദിക്കുന്നുവെന്ന് ഇറാന്‍ പ്രസിഡണ്ട്, ദുബായ് വിമാനത്താവളം പ്രവർത്തനം പുരനരാരംഭിച്ചു
Next News യുദ്ധം ഒമ്പതാം ദിവസം: ഇറാന്‍ പുതിയ പരമോന്നത നേതാവായി അലി ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈയെ തെരെഞ്ഞെടുത്തു
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ബംഗാള്‍ മമതയെ കൈവിടുമോ? തമിഴ്‌നാടില്‍ സ്റ്റാലിന്‍ വാഴും? കേരളം യുഎഡിഎഫിനൊപ്പം- എക്‌സിറ്റ് പോളുകള്‍ പുറത്ത് വരുമ്പോള്‍
India Internaltional Kerala April 29, 2026
എണ്ണ വിപണിയെ ഞെട്ടിച്ച് യുഎഇയുടെ പുതിയ പ്രഖ്യാപനം, ഒപെക്ക് അംഗത്വം രാജിവെച്ചു, മെയ് 1 മുതല്‍ പ്രാബല്യത്തില്‍
Internaltional Qatar UAE April 28, 2026
മുംബൈയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരണപ്പെട്ടു, തണ്ണിമത്തന്‍ മരണ കാരണം? ദുരൂഹതയില്‍ അന്വേഷണം
Health India Internaltional April 27, 2026
ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റ് അത്താഴ വിരുന്നില്‍ വെടിവെയ്പ്പ്, പ്രതിയെ പോലീസ് പിടികൂടി, സംഭവത്തെ അപലപിച്ച് ലോക രാജ്യങ്ങള്‍
Internaltional April 26, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?