ചര്‍ച്ചയ്ക്ക് ഉപാധികള്‍ വെച്ച് ഇറാന്
പൂര്‍ണ്ണ വെടിനിര്‍ത്തലാണ് ലക്ഷ്യമെന്ന് പാക്കിസ്ഥാന്
വെടിനിര്‍ത്തലിന് ശേഷം ഹുര്‍മുസ് കടന്നത് 16 കപ്പലുകള്‍ മാത്രം
യുഎഇയില്‍ ഐക്യ പ്രതീകമായി പതാകയുയർത്താന്‍ ശൈഖ് മുഹമ്മദിന്റെ നിർദ്ദേശം
ഇസ്ലാമാബാദ്: ലോകത്തിന്റെ എല്ലാ കണ്ണുകളും ഹൃദയങ്ങളും നാളെ പാക്കിസ്ഥാനിലായിരിക്കും. ലോകം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് പ്രതീക്ഷാവഹമായ ഒരു പ്രഖ്യാപനത്തിനായ്. കഴിഞ്ഞ 40 ദിവസമായി തുടരുന്ന ഇറാന്-ഇസ്രയേല്‍-അമേരിക്കന്‍ യുദ്ധത്തിന് ഒരു പക്ഷേ നാളത്തെ ചര്‍ച്ച ഒരു പരിഹാരമായേക്കാം. പക്ഷേ ചര്‍ച്ചയ്ക്കുള്ള വേദിയും സമയവും നിശ്ചയിച്ച ശേഷവും ഇരു രാജ്യങ്ങളില്‍ നിന്നുള്ള വാക്ക് കസര്‍ത്തുകളും വെല്ലുവിളികളും തുടരുകയാണ്.
ഇസ്ലാമാദ് വേദിയാവുന്ന ചര്‍ച്ചയിലേക്ക് അമേരിക്കയില്‍ നിന്ന് യുഎസ് വൈസ് പ്രസിഡണ്ട് ജെഡി വാന്‍സും സംഘവും പുറപ്പെട്ടതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന് പ്രതിനിധികള്‍ നേരത്തെ എത്തിയാതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇറാനെ പ്രതിനിധീകരിക്കുന്നത് പാര്‍ലമെന്റെ സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖലീബഫ് ആണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചര്‍ച്ചയ്ക്ക് മുമ്പെ ഉപാധികള്‍ വെച്ചിരിക്കുയാണ് ഇറാന്. പ്രധാനമായും സൂചിപ്പിക്കുന്ന രണ്ട് കാര്യങ്ങളാണ്. ഒന്ന് ലെബനാനെ വെടിനിര്‍ത്തല്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്നും രണ്ട് ഇറാന്റെ പിടിച്ച് വെക്കപ്പെട്ട സ്വത്തുകള്‍ വിട്ട് നല്‍കണമെന്നുമാണ്. ഇതിന് പുറമെ ആദ്യമേ നല്കിയ പത്ത് ഉപാധികളും കൂടെയുണ്ട്. പക്ഷേ സ്വത്തുകള്‍ ചര്‍ച്ചകള്‍ക്ക് ശേഷമേ വിട്ട് തരുവെന്ന് യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലെബനാനെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇറാന് തെറ്റിദ്ധാരണ വന്നതാണെന്ന് വാന്‍സ് ആദ്യം പ്രഞ്ഞിരുന്നെങ്കിലും നാളത്തെ ചര്‍ച്ചയില്‍ വലിയ ചര്ച്ചയാക്കിയേക്കാനും സാധ്യതയുണ്ട്.
അതേ സമയം വെടിനിര്‍ത്തലിന് ശേഷം ഹുര്‍മുസ് കടന്നിരിക്കുന്നത് കേവലം 16 കപ്പല്‍ മാത്രമാണെന്നാണ് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹുര്‍മുസ് വിടുന്ന കപ്പലുകള്‍ അവിടെ പിഴയടക്കേണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെതിരെ ട്രംപ് നേരത്തെ ശക്തമായ എതിർ പ്രകടപ്പിച്ചിരുന്നു.
വെടനിര്ത്തലിന്റെ രണ്ടാം ദിനം രാജ്യത്തിന്റെ ഐക്യവും കരുത്തും അതിജീവനവും ആഘോഷിക്കാന്‍ മുഴുവന്‍ പൗരന്മാരോടും താമസക്കാരോടും സ്ഥാപനങ്ങളിലും വീടുകളിലും പതാകയയുര്ത്താന് യുഎഇ വൈസ് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് അഭ്യര്‍ത്ഥിച്ചു. ഇത് കാരണമായി ഇന്ന് ബുര്‍ജ്ജ് ഖലീഫയിലടക്കം പതാകയുയര്‍ന്നു. ചിത്രം ശൈഖ് ഹംദാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
