ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ മെയ് 6 വരെ നിര്‍ത്തി വെച്ചതായി എയര്‍ ഇന്ത്യ
ടെല്‍ അവീവ്: ഇസ്രയേലിലെ ഏറ്റവും വിലയ വിമാനത്താവളം ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ അപ്രതീക്ഷിതമായി യമനീ ഹുതികളുടെ അക്രമണം. മൂന്നാം ടെര്‍മിനലിന് കേവലം 75 മീറ്റര്‍ അകലെ മാത്രമായിരുന്നു മിസൈല്‍ പതിച്ചിരിക്കുന്നത്. സംഭവ സ്ഥലത്ത 25 മീറ്റര്‍ ആഴത്തില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. എട്ട് പേര്‍ക്ക് പരിക്കുള്ളതായും അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച്ച രാവിലെയായിരുന്നു ആക്രമണം. മിസൈലിനെ തകര്‍ക്കാന്‍ ഇസ്രയേല്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആരോ പ്രതിരോധ സംവിധാനവും യുഎസ് നിര്‍മിത ഥാട് സംവിധാനവും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതേ സമയം ഇതിന് ശക്തമായ രീതിയില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ അറിയിച്ചു. ഒറ്റ പ്രാവശ്യമായിരിക്കില്ല ഞങ്ങളുടെ പ്രതികരണം, നേരത്തെ തുടരുന്ന ആക്രമണം ഇനിയും തുടര്‍ന്ന് കൊണ്ടിരിക്കും, കൂടെ യുഎസുമുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തില്ല’ അദ്ദേഹം തന്‍റെ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഏഴിരട്ടി ശക്തിയിലായിരിക്കും ഇതിനുള്ള മറുപടിയെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി കട്‌സും നേരത്തെ പ്രതികരിച്ചിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് ഡെല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം അബൂദാബില്‍ തിരിച്ചു വിട്ടു. എയര്‍ ഇന്ത്യ എഐ 139 വിമാനം ടെല്‍ അവീവില്‍ എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പായിരുന്നു ആക്രമണം. ഇതേ തുടര്‍ന്ന ജോര്‍ദാന്‍ വ്യോമപാതയിലൂടെയായിരുന്നു വിമാനം തിരിച്ചു പറന്നത്. മെയ് 6 വരെ ടെല്‍ അവീവിലേക്കുള്ള എല്ല വിമാനങ്ങളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെയും സ്റ്റാഫിന്‍റെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു.