ചരിത്രത്തിലെ ഏറ്റവും വലിയ തീ വ്യാപനം
3500 ഏക്കര്‍ ഭൂമി നാമാവശേഷമായി
7000 താമസക്കാരെ സ്ഥലത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചു
തെല്‍അവീവ്: ജറുസലേം-തെല്‍ അവീവ് ഹൈവേയില്‍ നിന്നാരംഭിച്ച കാട്ടു തീ രണ്ട് ദിവസമായിട്ടും നിയന്ത്രണ വിധേയമായിട്ടില്ല. ബുധനാഴ്ച്ച തുടങ്ങിയ തീ വ്യാപനം മറ്റു പ്രവിശ്യകളിലേക്ക് നീങ്ങുകയാണ്. രാജ്യത്ത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നെതന്യാഹു. നിലവില്‍ 150ഓളം അഗ്നിശമന വാഹനങ്ങളും 12 അഗ്നി ശമന വിമാനങ്ങളും തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിദിയോന്‍ സയര്‍ വിദേശ രാഷ്ട്രങ്ങളുടെ സഹായം തേടിയിരിക്കുയാണ്.
കാട്ടു തീ വ്യാപനവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 17 അഗ്നിശമന സുരക്ഷാ സേനകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 7000ത്തോളം പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചു. 3500 ഏക്കറാണ് ഇതുവരെ കത്തിനശിച്ചത്.
നിലവില്‍ ഇറ്റലിയും സൈപ്രസും 12 വിമാനങ്ങള്‍ സഹായത്തിനായ് അയച്ചിട്ടുണ്ട്. നെവെ ഷലോം, ബെക്കോആ, താവോസ്, നച്‌ഷോന്‍, ലാട്രണ്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് തീ പടര്‍ന്നിട്ടുള്ളത്. ശക്തമായ ഉഷ്ണവും ചുടുകാറ്റും തീ വ്യാപനത്തിന് ശക്തി പടരുന്നുണ്ട്.
ഇസ്‌റാഈലിന്‍റെ 77ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ തീ വ്യാപനത്തെ തുടര്‍ന്ന് റദ്ദാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.