ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ. സി. സിയുടെ പുതിയ ചെയര്‍മാനായി ബി. സി. സി. ഐ ചെയര്മാന് ജയ്ഷാ തെരെഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് സ്ഥാനത്തെത്തിയിരിക്കുന്നത്. 2024 ഡിസംബര്‍ ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. ഈ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ജയ്ഷാ.
രണ്ട് പ്രാവശ്യം ചെയര്‍മാനായ ഗ്രഗ് ബാര്ക്കേയുടെ പകരമായിട്ടാണ് അദ്ദേഹം സ്ഥാനത്തെത്തുക. ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാനെന്ന സ്ഥാനവും അദ്ദേഹത്തിന് സ്വന്തമാവും. ജഗ്മോഹന് ഡാല്‍മിയ, ശരദ് പവാര്‍, എന്‍ ശ്രീനിവാസന്, ശശാങ്ക് മനോഹര്‍ തുടങ്ങിയവരാണ് ഇതിന് മുമ്പ് ഈ സ്ഥാനം വഹിച്ച ഇന്ത്യക്കാര്‍.
നിലവില്‍ ഒരു വര്‍ഷം കൂടി ബി സി സി ഐ കാലാവധിയുള്ള ജയ്ഷാ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ശായുടെ മകനും കൂടിയാണ്.