തിരുവനന്തപുരം: എല്‍. ഡി. എഫ്. കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ. പി. ജയരാജനെ നീക്കി. പകരം ടി. പി. രാമകൃഷ്ണന് ചുമതലേല്‍പ്പിച്ചു. സി. പി. എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനാണ് ഔദ്യോഗികമായി വാര്‍ത്ത സ്ഥിരീകരിച്ചത്.
ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു എം. വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ. പി. ഒഴിവായെന്നും പകരം സെക്രട്ടറിയേറ്റ് അംഗം ടി. പി. രാമകൃഷ്ണനാണ് പുതിയ ചുമതലയെന്നും അദ്ദേഹം പറഞ്ഞു
വെള്ളിയാഴ്ച്ച നടന്ന സി. പി. എം. സെക്രട്ടറിയേറ്റാണ് മാറ്റാനുള്ള തീരുമാനം കൈകൊണ്ടത്. റിപ്പോര്‍ട്ട് സി. പി. എം. സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കുകയായിരുന്നു. തിരഞ്ഞെടുപ്പു സമയത്ത് ഇ പിയില്‍ നിന്നു സംഭവിച്ച പ്രസ്താവനകളും പ്രവര്‍ത്തികളുമാണ് തീരുമാനത്തിന് പിന്നിലെന്ന് ഗോവിന്ദന്‍റെ പത്രസമ്മേളനത്തില്‍ നിന്നും വ്യക്തമാണ്.
ടി. പി. രാമകൃഷ്ണന്‍ കഴിഞ്ഞ സംസ്ഥാന സര്‍ക്കാറില്‍ മന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.