വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് വടകരയെ പൊല്ലാപ്പാക്കിയ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരണം നടന്നത്. യു. ഡി. എഫ്. ക്യാംപിനെ അത്യധികം വേദനിപ്പിക്കുകയും എല്‍. ഡി. എഫ്. മുതലെടുപ്പ് നടത്തുകയും ചെയ്‌ത കാഫിര്‍ പ്രയോഗം വിധി നിര്‍ണ്ണയിക്കുമോ എന്നു പോലും ആശങ്കപ്പെടുത്തി. പക്ഷേ, ശാഫി പറമ്പില്‍ വളരെ ലാഘവത്തോടെയും വൈചാരികതയോടും കാര്യം നേരിട്ടു. ആരോപണ വിധേയനായ എം. എസ്. എഫ്. ജില്ലാ സെക്രട്ടറിയുടെ വെല്ലുവിളിയും വന്നപ്പോള്‍ യു. ഡി. എഫ്. ക്യാംപ് വീണ്ടും സജീവമാവുകയായിരുന്നു.
തെരെഞ്ഞെടുപ്പ് നേരത്ത് വര്‍ഗ്ഗീയ ലാഭം കൊയ്യാന്‍ ചിലര്‍ കരുവാക്കിയ നീച തന്ത്രമായിരുന്നു കാഫിര്‍ പ്രയോഗമെന്ന് അന്വേഷണത്തിന്‍റെ അവസാന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. അന്വേഷണ വിഭാഗം കോടതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കാഫിര്‍ പ്രയോഗം ഇടത് കോട്ടയില്‍ നിന്ന് വന്നതാണ് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടക്ക് അന്വേഷണ ഉദ്യോഗസ്ഥനടക്കമുള്ള സ്ഥലമാറ്റം കേസിലെ ഇടതു പങ്കു വ്യക്തമാക്കിത്തരുന്നു.
കേസിന്‍റെ തുടക്കത്തില്‍ തന്നെ ആരോപണ വിധേയനായ കാസിം ഇത് നിഷേധിക്കുകയം അദ്ദേഹത്തിന്‍റെ ഫോണ്‍ വിശദമായ പരിശോധനക്ക് വിധേയമാക്കുകയും ചെയ്‌തിരുന്നു. ആ ഫോണില്‍ നിന്നും അത്തരമൊരു മെസ്സേജ് പോയിട്ടില്ലെന്ന് കാര്യം വ്യക്തമാക്കിയും കാസിമിനെ കുറ്റമുക്തമാക്കിയുമുള്ള റിപ്പോര്‍ട്ടും അന്വേഷണ വിഭാഗം കോടതയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
“റെഡ് എന്‍കൗണ്ടര്‍” എന്ന വാട്ട്‌സപ്പ് കേന്ദ്രീകരിച്ചാണ് പുതിയ അന്വേഷണം നീങ്ങുന്നതെന്ന് അന്വേഷണ വിഭാഗം കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പില്‍ പോസ്‌റ്റ ചെയ്‌തയാള്‍ ഉറവിടം വ്യക്തമാക്കാത്ത പക്ഷം ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് വിധേയമാക്കയിരിക്കുകയാണ്. സി. പി. എം. അനുകൂല വാട്ട്സപ്പ് ഗ്രൂപ്പാണ് “റെഡ് എന്‍കൗണ്ടര്‍”. പോലീസിനോട് കേസ് ഡയറി സമര്‍പ്പിക്കാന്‍ ശക്തമായ ഭാഷയിലായിരുന്നു കോടതി പറഞ്ഞത്. ഉറവിടം വ്യക്തമാക്കാത്ത മറ്റൊരു പേജിന്‍റെ അഡ്‌മിന്‍റെ ഫോണും പോലീസിന്‍റെ കൈവശമുണ്ട്.
ഉറവിടം അന്വേഷിച്ച് മേട്ടയോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതുവരെ മേട്ടയുടെ ഭാഗത്ത് നിന്ന് മറുപടി വരാത്തതിനാല്‍ കേസില്‍ മേട്ടയേയും മൂന്നാം പ്രതിയാക്കിയിട്ടുണ്ട്.
നിയമസഭയില്‍ പ്രതിപക്ഷം ശക്തമായ ഭാഷയില്‍ ഇതിനോട് പ്രതികരിച്ചിണ്ട്. മന്ത്രി എം. ബി. രാജേഷ് ഫൈസ്ബുക്കില്‍ നിന്നും മറുപടിക്കായ് കാത്തിരിക്കുന്നു എന്ന് മറുപടി പറഞ്ഞെങ്കിലും അതിലൊന്നും പ്രതിപക്ഷം തൃപ്‌തരായിട്ടില്ല. ആരാണെങ്കിലും ശക്തമായ നടപടി വേണമെന്ന കെ. കെ. ശൈലജയുടെ പ്രസ്‌താവനയും ഇടതു കോട്ടയില്‍ തലവേദനയുണ്ടാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും വടകര എം. പി. ശാഫി പറമ്പിലും അതിരൂക്ഷമായാണ് കാഫിര്‍ പ്രയോഗത്തെ വിമര്‍ശിച്ചത്. പ്രതിയെ പിടിക്കാന്‍ എന്താണ് അമാന്തമെന്ന് ശാഫി പറമ്പില്‍ എം.പി. ചോദിച്ചു.