യു എ ഇ: പരമ്പരാഗത വിശ്വാസമാണ് സുഹൈല്‍ നക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെട്ടാല്‍ അന്തരീക്ഷത്തിലെ ചൂട് മെല്ലെ കുറയും. അടുത്ത നൂറ് ദിവസത്തിനുള്ളില്‍ കാലാവസ്ഥ തണുപ്പിലേക്ക് മാറും. രാത്രി കാലത്തെ ചൂടു കുറഞ്ഞായിരിക്കും ക്രമേണ അതില്ലാതാവുക.
ഈ മാസം അവസാനത്തോടെയായിരിക്കും സുഹൈല്‍ വാനില്‍ പ്രത്യക്ഷപ്പെടുക. ആഗസ്റ്റ് 24നാണ് ഇതിന്റെ സാധ്യതകള്‍ കാണുന്നതെന്നും എമിറേറ്റ് ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ ഇബ്‌റാഹീം അല്‍ ജര്‍വാന്‍ അറിയിച്ചു.
കഴിഞ്ഞ മാസം ചൂട് 50 ഡിഗ്രിക്ക് മുകളില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അതി ശക്തമായ ചൂട് കാരണം ജോലി സമയങ്ങളിലും വെള്ളിയാഴ്ച്ചത്തെ പ്രാര്‍ത്ഥന സമയങ്ങളിലും സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.