ബെംഗളുരു: കന്നട ഭാഷയെ കുറിച്ച് വന്ന നാക്ക് പിഴയില്‍ കൂടുങ്ങി തമിഴ് സൂപ്പര്‍ താരം കമലാ ഹസന്‍. പരാമര്‍ശങ്ങള്‍ ദുരുദ്ദേശ്യ പരമല്ലെന്നും ദക്ഷിണേന്ത്യന്‍ ഭാഷകളെ കുറിച്ച് പറയുന്നതില്‍ പറഞ്ഞതാണെന്നും ഭാഷകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ വേര്‍ത്തിരിക്കപ്പെട്ടിരിക്കുന്നതും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് തന്നെ തന്‍റെ ഭാഗത്ത് നിന്ന് തെറ്റായതൊന്നും വന്നിട്ടില്ല അതിന് താന്‍ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും കമലാ ഹസന്‍ പറഞ്ഞു. കര്‍ണ്ണാടക ഹൈക്കോടതയില്‍ കമലിന്‍റെ അഭിഭാഷകന്‍ ധ്യാന്‍ ചിന്നപ്പയാണ് കോടതിയെ ഈ കാര്യം അറിയിച്ചത്.
കര്‍ണ്ണാടകയില്‍ തന്‍റെ പുതിയ ചിത്രം തഗ് ലൈഫ് പ്രദര്‍ശിപ്പിക്കില്ലെന്ന് കര്‍ണ്ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് അറിയിച്ചതിന് പിന്നാലെ ഫിലിം റിലീസിന് പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യമുന്നയിച്ച് നിര്‍മാതാക്കളായ രാജ്കല്‍ ഫിലിംസ് ഇന്‍റർനാഷണല്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കേയാണ് തന്‍റെ നിലപാടറിയിച്ചത്. ഇതിനെ രൂക്ഷമായ ഭാഷയിലായിരുന്നു കോടതി പ്രതികരിച്ചത്.
കര്‍ണ്ണാടക ഫിലിം ചേംബറിന് നല്‍കിയ കത്തും അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. അതില്‍ കന്നഡ ഭാഷയോടുള്ള സ്‌നേഹവും കന്നഡിഗരോടുള്ള കരുതലും വിശദീകരിക്കുന്നുണ്ട്. ഖേദം പ്രകടിപ്പിച്ചുവെങ്കില്‍ പ്രശ്‌നം അവസാനിപ്പിക്കാമായിരുന്നുവെന്നും അതിന് മാപ്പ് മാത്രമാണ് പോംവഴിയെന്നും കോടതി ചൂണ്ടിക്കാട്ടി. മാപ്പ് പറയാന്‍ തയ്യാറുണ്ടോ എന്ന് ആവര്‍ത്തിച്ച കോടതിയുടെ ചോദ്യത്തിന് ഇല്ലെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
കേസ് വീണ്ടും ജൂണ്‍ പത്തിന് പരിഗണിക്കും. അത് കൊണ്ട് തന്നെ സിനിമയുടെ റിലീസ് മാറ്റിവെക്കാനും തയ്യാറാണെന്നും കമലാ ഹസന്‍ അറിയിച്ചിട്ടുണ്ട്.
നിങ്ങള്‍ ആരാണെന്നത് ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനുള്ള സ്വാതന്ത്ര്യമല്ല. ജനവികാരം വ്രണപ്പെടുത്തിയ പ്രസ്താവനയാണ് താങ്കളില്‍ നിന്നുണ്ടായത് അതിന് പരിഹാരം നിങ്ങള്‍ മാപ്പ് പറയല്‍ മാത്രമാണെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു.
കര്‍ണ്ണാടകയിലെ കമലാ ഹസന്‍റെ ആരാധകര്‍ക്കും ചിത്രം കാണാന്‍ അനുവദിക്കണമെന്നും അത് ജനങ്ങളുടെ ആഗ്രഹമാണെന്നും ഹര്‍ജിക്കാരായ രാജ്കമല്‍ ഫിലിംസ് കോടതിയില്‍ വാദിച്ചു. പക്ഷേ കോടതി അതിനും വിമര്‍ശനത്തോടെയായിരുന്നു മറുപടി പറഞ്ഞത്.
തഗ് ലൈഫിന്‍റെ ഓഡിയോ ലോഞ്ചിംഗ് പരിപാടിയിലാണ് കന്നട ഭാഷ തമിഴില്‍ നിന്നുണ്ടായതാണെന്ന് പരാമര്‍ശനം നടത്തിയത്. അതിന് പിന്നാലെയായിരുന്നു തഗ് ലൈഫ് സിനിമയോട് കര്‍ണ്ണാടക സിനിമ ചേംബറിന്‍റെ ബഹിഷ്‌കരണ ആഹ്വാനം നടന്നത്.