ക്രുണാല്‍ പാണ്ഡ്യ ഫൈനലിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടു
അഹമ്മദാബാദ്: ഐപിഎല്ലില്‍ ചരിത്ര പിറവിക്കായുള്ള കാത്തിരിപ്പിലായിരുന്നു ശ്രേയസ്സ്, 18 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമായിരുന്നു ബാംഗ്ലൂരിന്‍റെ സ്വപ്നം, ഇരു ടീമും കന്നിക്കിരീടം സ്വന്തമാക്കാനുള്ള യത്‌നത്തിനൊടുവില്‍ 2025 ഐപിഎല്‍ ഫൈനലില്‍ കോഹ്ലിപ്പടക്ക് ജയം. നാല് ഫൈനലുള്‍ക്കൊടുവില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കോഹ്ലി തന്‍റെ അവസാന ആഗ്രഹവും നിറവേറ്റി. വിജയിച്ചെന്ന് ഉറപ്പിച്ച അവസാന നിമിഷത്തില്‍ ആരാധകര്‍ നോക്കി നില്‍ക്കെ സന്തോഷം കൊണ്ട് അദ്ദേഹം കണ്ണീരണിഞ്ഞു. പഞ്ചാബ് രണ്ടാം ഫൈനലിലും കിരീടം നേടാവാതെ നിരാശരായി മടങ്ങി. ആറു റണ്‍സിനായിരുന്നു ബാംഗ്ലൂര്‍ പഞ്ചാബിനെ ഫൈനലില്‍ കീഴടക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ബെംഗളൂരുവിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനേ സാധിച്ചുള്ളു. പക്ഷേ പഞ്ചാബിന്‍റെെ മറുപടി 184 റണ്‍സില്‍ അസ്തമിക്കുകയായിരുന്നു. അവസാന നിമിഷം വരെ ശശാങ്ക് പോരാടിയെങ്കിലും അപ്പോഴേക്കും കിരീടം കൈവിട്ടിരുന്നു. 30 പന്തില്‍ 61 റണ്‍സെടുത്ത് ടോപ് സ്‌കോററായ ശശാങ്ക് സിങ് അവസാന ഓവറില്‍ അടിച്ചെടുത്തത് 22 റണ്‍സായിരുന്നു. ബാംഗ്ലൂരിന് വേണ്ടി ക്രുനാലിന്‍റെ പ്രകടനമായിരുന്നു വഴിത്തിരിവായത്.
ബാംഗ്ലൂരിന് വേണ്ടി കോഹ്ലി 35 പന്തുകളില്‍ നിന്ന് 43 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ഫില്‍ സോള്‍ട്ട് (9 പന്തില്‍ 16), അഗര്‍വാള്‍ (18 പന്തില്‍ 24), ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ (16 പന്തില്‍ 26), ലിയാം ലിവിങ്സ്റ്റന്‍ (15 പന്തില്‍ 25), ജിതേഷ് ശര്‍മ്മ (10 പന്തില്‍ 24), ഷെപ്പേഡ് (9 പന്തില്‍ 17) എന്നിവരുടെ സ്‌കോറുകളായിരുന്നു ബാംഗ്ലൂരിന്‍റെ സ്‌കോര്‍ 190ലെത്തിച്ചത്. പഞ്ചാബിന് വേണ്ടി ജയ്മിസനും അര്‍ഷ്ദീപ് സിങും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഒമര്‍സായിയും ചാഹലും വൈശാഖും ഓരോ വിക്കറ്റും സ്വന്തമാക്കി
മറുപടി ബാറ്റിംഗില്‍ ശശാങ്ക് സിങിന്‍റെ 61 റണ്‍സിന് പിന്നാലെ ജോഷ് ഇംഗ്ലീഷ് (23 പന്തില്‍ 39), പ്രിന്‍ഷ് ആര്യ (19 പന്തില്‍ 24), പ്രബ്‌സിമ്രന്‍ സിങ് (22 പന്തില്‍ 26) എന്നിവരായിരുന്നു പഞ്ചാബിന് വേണ്ടി സ്‌കോര്‍ ചെയ്തത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യറിന് ഒരു റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഇംഗ്ലിഷ് വീണതോടെയായിരുന്നു ആര്‍സിബിക്ക് കളി അവരുടെ നിയന്ത്രണത്തില്‍ വന്നത്. ആര്‍സിബിക്ക് വേണ്ടി ബുവനേഷ് കുമാറും ക്രുണാല്‍ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴത്തി. ഹാസില്‍വുഡും യാഷ് ദായലും ഷെപ്പേഡും ഓരോ വിക്കറ്റും സ്വന്തമാക്കി.