ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയുടെ നാടികീയ രാജി പ്രഖ്യാപനത്തിന് അവസാനമായി. ഔദ്യോഗികമായി അരവിന്ദ് കെജ്രിവാള്‍ ലഫ്.ഗവര്‍ണര്‍ വി.കെ സക്‌സേനയ്ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. പുതിയ മുഖ്യമന്ത്രിയായി അതിഷി സിങിനെ തെരെഞ്ഞെടുക്കുകയും ചെയ്തു. ഇന്ന് നടന്ന എ. എ. പി. നിയമസഭാ കക്ഷി മീറ്റിംഗിലാണ് അതിഷിയെ പുതിയ മുഖ്യമന്ത്രിയായി തെരെഞ്ഞെടുത്തത്. നിയുക്ത മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു കെജ്രിവാളിന്‍റെ രാജി സമര്‍പ്പണവും. ഇതോടെ ഷീല ദിക്ഷിത്തിനും സുഷമ സ്വരാജിനു ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാവുന്ന മൂന്നാമത്തെ വനിതയാണ് അതിഷി സിങ്
നിലവില്‍ എ. എ. പി. മന്ത്രി സഭയിലെ പ്രമുഖ വകുപ്പുകളായ സാമ്പത്തീകം വിദ്യഭ്യാസം അടക്കം 13 വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി. അരവിന്ദ കെജ് രിവാള്‍ തന്നെയാണ് നിയമസഭകക്ഷി യോഗത്തില്‍ ഈ പേര് നിര്‍ദ്ദേശിച്ചത്. പട്ടികയില്‍ സുനിതാ കെജ്രിവാള്‍, കൈലാഷ് ഗെഹ്ലോത്ത്, ഗോപാല്‍ റായ് എന്നിവരുടെ പേരുകളുണ്ടായിരുന്നുവെങ്കിലും എതിര്‍പ്പുകളില്ലാതെ അതിഷി തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു. ഡല്‍ഹിയില്‍ 2025 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പ് വരെ അതിഷി ഈ സ്ഥാനം നിര്‍വ്വഹിക്കും.
പാര്‍ട്ടിയുടെ തുടക്കം മുതലേയുള്ള പ്രവര്‍ത്തകയാണ് അതിഷി. കല്‍കാജി മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് അദ്ദേഹം.
മദ്യനയ അഴിമതി കേസിലായിരുന്നു കേജ്രിവാളിനെ ഇ ടി അറസ്റ്റ് ചെയ്തത്. സുപ്രീ കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം പുറത്തിറങ്ങിയത്. അപ്രതീക്ഷിതമായി ഇന്നലെയായിരുന്നു രാജി പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടീ പ്രവര്‍ത്തനത്തില്‍ മുഴു സമയം ഇറങ്ങാനും അടുത്ത തെരെഞ്ഞെടുപ്പിനെ നേരിടാനുമുള്ള തന്ത്രമാണ് ഇതെന്നാണ് വിലയിരുത്തല്‍