ബെയ്ജിങ്: എതിരാളികളെ ഒരിക്കല്‍ കൂടി നിശ്പ്രഭമാക്കുന്ന പോരാട്ട വീര്യം പുറത്തെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്‍റെ ഇരട്ട ഗോളില്‍ ഇന്ത്യ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചു ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചത്. ഫൈനലില്‍ ആതിഥേയരായ ചൈനയാണ് ഇന്ത്യയുടെ എതിരാളികള്‍. പക്ഷേ, ഗ്രൂപ്പ് ഘട്ടത്തില്‍ ചൈനയെ 3-0ന് തകര്‍ത്തുവെന്ന ആത്മ വിശ്വാസം ഇന്ത്യയ്ക്കുണ്ട്.
19,45 മിനുറ്റുകളിലായിരുന്നു ഹര്‍മന്‍ പ്രീത് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്, 13 മിനുറ്റില്‍ ഉത്തം സിങ്ങും 32ാം മിനുറ്റില്‍ ജര്‍മന്‍പ്രീത് സിങ്ങുമാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. 33ാം മിനുറ്റില്‍ യാന്‍ ജി ഹുനിന്‍റെ വകയായിരുന്നു ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോള്‍.
ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചായിരുന്നു ചൈന ഫൈനലില്‍ പ്രവേശിച്ചത്. നിശ്ചിത സമയത്ത് സമനിലയായ മത്സരത്തില്‍ ഷൂട്ടൗട്ടിലൂടെ 2-0നായിരുന്നു ചൈനയുടെ വിജയം.